Malayalam lyrics
രാജാധിരാജന്റെ വളർത്തുപക്ഷി രാമായണം കഥ പാടും പക്ഷി അന്തഃപുരത്തിലെ അരമനയ്ക്കുള്ളിലെ അന്തേവാസിനിയായിരുന്നു ലല്ലല ലല്ലല..ലാലല്ലല.. രാജാധിരാജന്റെ വളർത്തുപക്ഷി രാമായണം കഥ പാടും പക്ഷി രാജപ്പക്ഷിക്കൊരു കുഞ്ഞുണ്ടായി.... രാജകുമാരിയ്ക്കു കൂട്ടുമായി... കളിയ്ക്കുമ്പോള്‍ കോപംകൊണ്ടാ തമ്പുരാട്ടി- ക്കുഞ്ഞൊരിക്കൽ പൈങ്കിളിപ്പൈതലിനെ ഞെരിച്ചുകൊന്നു... രാജാധിരാജന്റെ വളർത്തുപക്ഷി രാമായണം കഥ പാടും പക്ഷി തള്ളപ്പറവ രാജകുമാരിതൻ താമരക്കണ്ണിണകൾ കൊത്തിപ്പറിച്ചു പാറാവുകാരുടെ ബാഹുബലങ്ങലാ പറവയെ തിരുമുൻപിൽ ഹാജരാക്കി അപ്പോൾ തള്ളപ്പക്ഷി പറഞ്ഞൂ... പ്രാണന്റെ പ്രാണനാം ആരോമൽകുഞ്ഞിന്റെ പ്രാണനെക്കാളുമീ മിഴികൾ പ്രാണനായ് തിരുമേനി കരുതുന്നുവെങ്കിലെന് പ്രാണനും കൂടിതാ സ്വീകരിയ്ക്കൂ മിഴിനീർ തോർത്തിയാ പരിജനപാലകൻ മിണ്ടാപ്രാണിയെ വിട്ടയച്ചു (രാജാധിരാജന്റെ.....)
Song details
വർഷം: 1975
സംഗീതം: ശ്യാം
ഗാനരചന: ബിച്ചു തിരുമല
ഗായകർ: ബിച്ചു തിരുമല, അമ്പിളി രാജശേഖരൻ, സുജാത മോഹൻ
വരികൾ: ജയലക്ഷ്മി രവി
യൂട്യൂബ് ഓഡിയോ: കല്യാണി
Album: കാമം ക്രോധം മോഹം
- Film / album: കാമം ക്രോധം മോഹം
- Composer: ശ്യാം
- Lyricist: ബിച്ചു തിരുമല