Malayalam lyrics
പ്രകൃതി യൗവനപുഷ്പങ്ങളിൽ ഒഴുകും പരിമള കസ്തൂരി അനുഭവസുന്ദര സായന്തനം അനുഭൂതികളുടെ ആലിംഗനം സുഖദം നിറകുടമമൃതു തുളുമ്പി നുകരൂ നിശയുടെ ശലഭങ്ങളേ (2) (പ്രകൃതി..) ഏതു നികുഞ്ജം തേടിവരുന്നു പേടമാനേ നീ ആരുടെയമ്പേറ്റോടി വരുന്നു ആർദ്രമനോഹരീ നീ കദളിവനിയിൽ പ്രിയമണിയറയിൽ അഭയം തേടുക നീ അരുതേ അരുതേ ആശ്രമവനിയിലെ ഇളമാനിണയെ ശരമെയ്യരുതേ (പ്രകൃതി..) സ്നേഹമരന്ദം തേടി നടക്കും പാവം പൈങ്കിളി നീ ആരുടെ വലയിൽ വീണു പിടഞ്ഞു രാഗമരാളിക നീ എരിതീക്കനലിൽ ചിറകെരിയുമ്പോൾ എവിടെ ഒളിക്കുമോ നീ കാമലേ ഓ ലോട്ട് ഒഫ് ലൗവ് അസുലഭ നിർവൃതി നുകർന്നു പറന്നു പോം പ്രിയരേ പ്രിയരേ (പ്രകൃതി..)
Song details
Music: രവീന്ദ്രൻ
Film/album: ജനകീയം
- Singer: സുനിൽ കുമാർ പി കെ സുജാത മോഹൻ
- Film / album: ജനകീയം
- Composer: രവീന്ദ്രൻ
- Lyricist: പി കെ ഗോപി