Malayalam lyrics

പൂന്തട്ടം പൊങ്ങുമ്പോൾ തെളിയുന്ന തൂനെറ്റി
പാതിയായ പൊന്നമ്പിളി
റൂഹിന്റെ ദാഹത്തിൽ
അകഥ ചൊല്ലും മിഴിയാൽ നീ
കൊല്ലരുതേ
ഖൽബിൽ പണ്ടേ നീ കൂടി
താക്കോൽ ഞാനും കൈമാറി
പിന്നെയെന്തിനീ ഒളിച്ചുകളികൾ
തനുവാകെ പൊന്നാണല്ലോ
താരമ്പൻ കളിവീടല്ലോ
പൂമണിമാരൻ വരുമല്ലോ
പുന്നാരക്കാരൻ
മോഹം പൂത്തു നിൽക്കുവതു
നിന്റെയോർമ്മകളിലാണെങ്കിലും
സുറുമയിൽ മുങ്ങുമാ നീല
ക്കണ്ണുകൾക്കുള്ളിലീ
കള്ളക്കോപം ചൂടുന്നോമന
തീരാത്ത മുഹബ്ബത്തിൻ
തീയിൽ ഞാനെരിയുന്നു
തള്ളരുതെന്നെ നീ
അധരത്തിൽ തേനാണല്ലോ
അടിമുടി പനിനീരാണല്ലോ
മണിയറ മലർ മഞ്ചം വിരി ചൂടി
നിൻ മേനി തേടി
താളം പൂവിടർത്തു മടിയിൽ വെച്ചു
പന്തലിൽ വന്നെത്തുമോ
സ്വർണ്ണമാൻ പേട പോൽ വന്നെൻ
കൈ പിടിച്ചോമനേ
എന്നെ സ്വർഗ്ഗം കാണിച്ചീടുമോ
തീരാത്ത മുഹബത്തിൻ
തീയിൽ ഞാനെരിയുന്നു
തള്ളരുതെന്നെ നീ
(പൂന്തട്ടം...)

Song information

വര്‍ഷം: 1982

സംഗീതം: ശ്യാം

ഗാനരചന: ശ്രീകുമാരൻ തമ്പി

ഗായകര്‍: ഉണ്ണി മേനോൻ, എസ് ജാനകി

അഭിനേതാക്കള്‍: രവീന്ദ്രന്‍, സ്വപ്ന, കെ ആർ വിജയ, രതീഷ്, കുതിരവട്ടം പപ്പു

വരികൾ: ജയലക്ഷ്മി രവി, ജിജാ സുബ്രമണ്യന്‍

Album: ജോൺ ജാഫർ ജനാർദ്ദനൻ

Explore this song