Malayalam lyrics

പൊന്‍ കിനാക്കള്‍ തേന്‍ നിറയ്ക്കും
രാജമല്ലി പൂഞ്ചോട്ടില്‍
പുന്നാരം ചൊല്ലി നീ വായോ
വെണ്‍ പിറാക്കള്‍ കണ്‍ തുറക്കും
സ്നേഹമല്ലിപ്പൂങ്കാട്ടില്‍
കിന്നാരം ചൊല്ലി നീ വായോ
പൊന്നുരുക്കും കിനാവായ് നീ വരില്ലെ?
മന്ദഹാസം നിലാവായ് നീ തരില്ലെ?
നീയെന്നുള്ളില്‍ പ്രിയ രാഗമല്ലെ?
[പൊന്‍ കിനാക്കള്‍ ]
പൊന്നിതള്‍പ്പൂ വാരിച്ചൂടും കാവിനുള്ളില്‍ നീ വന്നാല്‍
പൊന്നുരച്ചു നാവില്‍ ചാര്‍ത്തിടാം... ആ.
തേന്‍ കിളിപ്പെണ്‍ താളം തുള്ളും
കുന്നിന്മേലെ നീ വന്നാല്‍
തേനെടുത്ത് ചുണ്ടില്‍ തേച്ചിടാം
താരുണ്യം തുളുമ്പി നില്‍ക്കും താഴമ്പൂവായ്
സ്നേഹത്തിന്‍ ദലങ്ങള്‍ മൂടും മോഹത്താരായ്
പൂചൂടും സൌന്ദര്യമേ വരൂ നീ
ശ്രീയേകും സൌഭാഗ്യമേ...
[പൊന്‍ കിനാക്കള്‍ ]
കിന്നരിപ്പൂ മുത്തം ചൂടി രാവില്‍ക്കൂട്ടില്‍ നീ വന്നാല്‍
കണ്ണുഴിഞ്ഞു മെയ്യില്‍ മൂടിടാം
പള്ളിമേടക്കുന്നിന്മേലെ പാട്ടും പാടി നീ വന്നാല്‍
കൈപിടിച്ചു മുത്തം നല്‍കീടാം
ലാവണ്യം തുടിച്ചു നില്‍ക്കുംപൂത്തുമ്പിയായ്
തൂമഞ്ഞിന്‍ കണങ്ങള്‍ ചൂടും സ്നേഹത്താരായ്
തേനൂറും സൌരഭ്യമേ വരൂ
പൂചൂടും സംഗീതമായ്
[പൊന്‍ കിനാക്കള്‍ ]

Song details

വർഷം: 2000

സംഗീതം: ബേണി-ഇഗ്നേഷ്യസ്‌

ഗാനരചന: ഭരണിക്കാവ് ശിവകുമാർ

ഗായകർ: കെ എസ് ചിത്ര

അഭിനേതാക്കൾ: വാണി വിശ്വനാഥ്

വിശദവിവരങ്ങൾ: Hamzakutty

വിഡിയോ: ഗാനസ്നേഹി

Album: ഇന്ത്യാഗേറ്റ്‌