Malayalam lyrics
പഞ്ചാരക്കെണിയില് വീഴാനിരിക്കണ മൊഞ്ചുള്ള മാരന് നോവ് -ഇട നെഞ്ചിനുള്ളിൽ പുതിയ നിലാവ് അവളരയന്നക്കിളിയായ് കിളിച്ചുണ്ടൻ- പഴമായ് മഞ്ഞുവീണ പൂ പോലെ കണ്ണുകാട്ടി ചിരിക്കുമ്പോൾ ഖൽബില് ചിറകടി മേളം (പഞ്ചാര...) നിക്കാഹിനൊരുങ്ങണൊരിക്കാക്ക- യ്ക്കിതു വരെ മിണ്ടാതിരുന്നൊരു മോഹം ഇന്നു ചെമ്പരത്തിപ്പൂപോലെ പെണ്ണൊരുത്തി വിളങ്ങുന്നു കണ്ടുനിന്ന കരളിലും തങ്കനിലാവുദിക്കുന്നു ഉള്ളിലിരിക്കണ സംഗതിയെങ്ങനെ എല്ലാരും കാണും - കണ്ണില്‍ പൊന്നുപതിക്കണ കൺമണിയെങ്ങനെ സ്വന്തമാകുമേ (പഞ്ചാര...) സൽക്കാരം നടക്കുമ്പൊ നെഞ്ചിന്റെ- യുള്ളില്‍ മത്താപ്പു കൊളുത്തണ ചേല് അങ്ങ് ദൂരെമാറിപ്പറക്കണ പഞ്ചവർണ്ണ- ക്കിളിയവൾ മെല്ലെമെല്ലെ കരളിന്റെ കൂട്ടിനുള്ളിലണയുമ്പോൾ അത്തറുമൊത്തും കാറ്റായവളെ പുൽകാനെത്തീടും -പെണ്ണിൻ പത്തരമാറ്റിൻ പുഞ്ചിരി മുന്നിൽ തിങ്കളാകുമേ (പഞ്ചാര...)
Song details
Music: സണ്ണി സ്റ്റീഫൻ
Film/album: ഉത്രം നക്ഷത്രം
- Singer: കെ ജി മാർക്കോസ്മാസ്റ്റർ അലൻ
- Film / album: ഉത്രം നക്ഷത്രം
- Composer: സണ്ണി സ്റ്റീഫൻ
- Lyricist: കെ ജയകുമാർ