Malayalam lyrics
പൈനാപ്പിള്‍ പോലൊരു പെണ്ണ് പാല്‍പ്പായസം പോലൊരു പെണ്ണ് പഞ്ചാരച്ചിരികൊണ്ട് പഞ്ചായത്താകെ പലിശക്കു വാങ്ങിയ പെണ്ണ് പൈനാപ്പിള്‍ പോലൊരു പെണ്ണ് ചുണ്ടത്തു കണ്മണി കത്തിക്കും മത്താപ്പില്‍ പണ്ടേയുണ്ടെനിക്കൊരു കണ്ണ് ചുണ്ടത്തു കണ്മണി കത്തിക്കും മത്താപ്പില്‍ പണ്ടേയുണ്ടെനിക്കൊരു കണ്ണ് പിന്നാലെ നടന്നെത്ര കൈമണിയടിച്ചാലും കണ്ണൊന്നു തിരിക്കൂല്ല പെണ്ണ് (പൈനാപ്പിള്‍) തുടര്‍ക്കഥക്കത്തുകള്‍ നൂറെണ്ണം തികഞ്ഞു തുണി കടം മേടിച്ചു മുടിഞ്ഞു തുടര്‍ക്കഥക്കത്തുകള്‍ നൂറെണ്ണം തികഞ്ഞു തുണി കടം മേടിച്ചു മുടിഞ്ഞു കെട്ടായിട്ടെഴുതി ഞാന്‍ കൊണ്ടുനടക്കുന്നു കിട്ടാത്ത മരുന്നിന്റെ ശീട്ട് - നാട്ടില്‍ കിട്ടാത്ത മരുന്നിന്റെ ശീട്ട് (പൈനാപ്പിള്‍)
Song information
വര്‍ഷം: 1968
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകര്‍: കെ ജെ യേശുദാസ്
വര്‍ഗ്ഗീകരണം: ഹാസ്യം
അഭിനേതാക്കള്‍: ബഹദൂർ
വരികൾ: പാര്‍വതി വേണുഗോപാല്‍, സൂസി
Album: മിടുമിടുക്കി
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: മിടുമിടുക്കി
- Composer: എം എസ് ബാബുരാജ്
- Lyricist: ശ്രീകുമാരൻ തമ്പി