Malayalam lyrics
പച്ചക്കരിമ്പുകൊണ്ടു പടച്ചോന്‍ തീര്‍ത്തൊരു പെണ്ണ് ഒരു പതിനേഴു വയസ്സുള്ള പെണ്ണ് നിക്കാഹിനളിയന്റെ വരവും കാത്തിരിക്കണ് നാട്ടുമ്പുറത്തൊരു പെണ്ണ് അഹാ നാട്ടുമ്പുറത്തൊരു പെണ്ണ് (പച്ചക്കരിമ്പുകൊണ്ടു) അകലെയിരുന്നവള്‍ക്കു കാണാത്ത കടലാസ്സില്‍ ആയിരം കത്തെഴുതി ഹൃദയം എഹേ അകലെയിരുന്നവള്‍ക്കു കാണാത്ത കടലാസ്സില്‍ ആയിരം കത്തെഴുതി ഹൃദയം എഹേ കനവിലാക്കവിളത്തു മഴവില്ലു കണ്ടിട്ട് കല്‍ബിനകത്തൊരു ഹാല് അളിയനു കല്‍ബിനകത്തൊരു ഹാല് (പച്ചക്കരിമ്പുകൊണ്ടു) കരളിന്റെ ചുണ്ടത്ത് കത്തിച്ചു വെച്ചൊരു കഞ്ചാവു ബീഡിയാണീ പ്രണയം കരളിന്റെ ചുണ്ടത്ത് കത്തിച്ചു വെച്ചൊരു കഞ്ചാവു ബീഡിയാണീ പ്രണയം അതു വലിക്കുമ്പം വലിക്കുമ്പം തലയ്ക്കകത്തിരുന്നൊരു വല്ലാത്ത ഗുലുമാല് മനിശ്ശനു വല്ലാത്ത ഗുലുമാല് (പച്ചക്കരിമ്പുകൊണ്ടു)
Song information
വര്‍ഷം: 1965
സംഗീതം: ജി ദേവരാജന്‍
ഗാനരചന: വയലാര്‍ രാമവര്‍മ്മ
ഗായകര്‍: കെ പി ഉദയഭാനു
വര്‍ഗ്ഗീകരണം: ഹാസ്യം
അഭിനേതാക്കള്‍: പ്രേം നസീര്‍
വരികൾ: അജയ് മേനോൻ, പാര്‍വതി വേണുഗോപാല്‍
Album: കാത്തിരുന്ന നിക്കാഹ്
Explore this song
- Singer: കെ പി ഉദയഭാനു
- Film / album: കാത്തിരുന്ന നിക്കാഹ്
- Composer: ജി ദേവരാജന്‍
- Lyricist: വയലാര്‍ രാമവര്‍മ്മ