Malayalam lyrics

പായും ലോകത്തില്‍ തീരാ മോഹങ്ങള്‍
തേടിപ്പോകുന്നു നാം
വിണ്ണില്‍ നിന്നെന്നും മായാ സ്വപ്‌നങ്ങള്‍
നമ്മെ തേടുന്നുവോ
തഴുകും തിരമാലകളോ
നമ്മെ തേടും
തോരാത്തൊരു പൊന്‍ മഴയില്‍
ഞങ്ങള്‍ നനയും
ദൂരങ്ങള്‍ പോകുമ്പോള്‍ നമ്മള്‍ കാണും
വേദനകള്‍ തേന്മലരായ് ദൂരെ മറയും
(പായും )
വിധിയാലെ ദൈവം തന്നതാണോ
തെമ്മാടിമാരെന്‍ ഭാഗ്യമാണോ
മികവുറ്റ ജീവിതം ജീവിക്കുമ്പോള്‍
മായില്ലോരിക്കലും മുന്‍പുകാലം
ഈ ഭൂമിയില്‍ ഇനി സ്വര്‍ഗ്ഗമായ്
ഇനി ഞങ്ങളും പുതു താരമായ്
നവരാവിന്‍ താരങ്ങള്‍
കനലാട്ടമായ് കരയോട്ടമായ്
കര കാണുവാന്‍ കൊതിയേറെയായ്
മായപ്രാവുകള്‍ മണ്ണില്‍ പാറിപ്പാറുന്നു
(പായും )
കണ്ണിന്നു കുളിരാം മായാലോകം
ഞങ്ങള്‍ക്ക് തണലായ്‌ നീലാകാശം
കാറ്റ് പോല്‍ കാലം പോയ്‌ മറഞ്ഞു
പോരാത്ത കഥയോ നാടറിഞ്ഞു
പല കാഴ്ചയും പല കോലവും
പകരുന്നൊരീ ഉന്മാദവും
പകല്‍ പൂരം കാണുവാന്‍
കൂടെ പോരൂ കൂട്ടരേ
പുതു ജീവിതം ഇനി ഞങ്ങളില്‍
തിരയാതെ വന്നൊരു ഭാഗ്യമോ
വിട പറയും കാറ്റുമായ്‌
കൈ കോര്‍ക്കും നാളുകള്‍
വോ ...വോ ...വോ ...
(പായും )

Song details

വര്‍ഷം: 2011

സംഗീതം: ഗയസ് ജോൺസൺ

ഗാനരചന: അഫ്സൽ അബ്ദുൾ കരീം, ഷാജി, നൌഫൽ

ഗായകര്‍: ഫ്രാങ്കോ സൈമൺ നീലങ്കാവിൽ, രാജീവ് രാജൻ

വിശദവിവരങ്ങള്‍: അനൂപ് അടൂർ

വിഡിയോ: ഗാനസ്നേഹി

Album: കൊരട്ടിപ്പട്ടണം റെയില്‍‌വേഗേറ്റ്