Malayalam lyrics

പാതിരാമഴയെതോ ഹംസഗീതം പാടി
വീണപൂവിതളെങ്ങോ പിന്‍‌നിലാവിലലിഞ്ഞു
നീലവാര്‍മുകിലോരം ചന്ദ്രഹൃദയം തേങ്ങി
(പാതിരാമഴ)
കൂരിരുള്‍‌ച്ചിമിഴില്‍ ഞാനും മൗനവും മാത്രം
മിന്നിയുലയും വ്യാമോഹജ്വാലയാളുകയായ്
എന്റെ ലോകം നീ മറന്നോ...
ഓര്‍മ്മപോലും മാഞ്ഞുപോകുവതെന്തേ
(പാതിരാമഴ)
ശൂന്യവേദികയില്‍ കണ്ടു നിന്‍ നിഴല്‍‌ച്ചന്തം
കരിയിലക്കരയായ് മാറി സ്നേഹസാമ്രാജ്യം
ഏകയായ് നീ പോയതെവിടെ...
ഓര്‍മ്മപോലും മാഞ്ഞുപോകുവതെന്തേ
(പാതിരാമഴ)

Song information

വര്‍ഷം: 1991

സംഗീതം: ഔസേപ്പച്ചൻ

ഗാനരചന: കൈതപ്രം

ഗായകര്‍: കെ ജെ യേശുദാസ്

രാഗം: രാഗമാലിക (തിലംഗ്‌, ജോഗ്‌)

അഭിനേതാക്കള്‍: അശോകന്‍, അമല, സുകുമാരി

വിശദവിവരങ്ങള്‍: ആദർശ്

കരോക്കെ: മനു

Album: ഉള്ളടക്കം

Explore this song