Malayalam lyrics

ഓട്ടുരുളി വട്ടകയിൽ കണിയൊരുക്കീ..

മേട സൂര്യൻ മേദിനിയെ തൊട്ടുണർത്തീ ..

തങ്കവർണ്ണം വാരിച്ചൂടി

കൊന്നകൾ പൂത്തൂ ..

ചൈത്ര മാസതാലമേന്തി വിഷു പുലരീ ...

( ഓട്ടുരുളി വട്ടകയിൽ കണിയൊരുക്കീ.. )

പുഞ്ചവയലിരമ്പിൽ കതിർ കനത്തൂ...

പുഞ്ചിരി പാലൊഴുക്കി നിലാവുദിച്ചൂ.. (2)

കസവാടയിളകുന്ന പുലർവേളയിൽ ...

കനക മുകുരം നോക്കീ കണി ദർശനം ... (2)

( ഓട്ടുരുളി വട്ടകയിൽ കണിയൊരുക്കീ.. )

കടകൺമുന തൊടുത്തു കന്നികാരം ...

കണ്ണന്റെ തിരുമെയ്യിൽ ഭൂഷണമായീ ... ( 2 )

പുതുവർഷ പിറവിയിൽ

ഭാവമുണരവേ...

ധനധാന്യസമൃത്ഥിയിൽ

കൈനീട്ടം ... (2)

ഓട്ടുരുളി വട്ടകയിൽ കണിയൊരുക്കീ..

മേട സൂര്യൻ മേദിനിയെ തൊട്ടുണർത്തീ ..

തങ്കവർണ്ണം വാരിച്ചൂടി

കൊന്നകൾ പൂത്തൂ ..

ചൈത്ര മാസതാലമേന്തി വിഷു പുലരീ ...

( ഓട്ടുരുളി വട്ടകയിൽ കണിയൊരുക്കീ.. )

Song information

സംഗീതം: മുരളി സിതാര

ഗാനരചന: വിനു ശ്രീലകം

ഗായകര്‍: ബിജോയ് എം നായർ

രാഗം: ശുദ്ധസാവേരി

ഹിന്ദുസ്ഥാനി രാഗം: ദുർഗ്ഗ, ലാജ്വന്തി

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: നിത്യാനന്ദ

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song