Malayalam lyrics
ഒരു കാണാക്കനവിൽ മഞ്ചലേറി വരും രാജരാജനിവനോ ഈ ചില്ലുടഞ്ഞ മണിമന്ദിരത്തിലെ കാവൽ മന്നനിവനോ നെഞ്ചം തണലാകിലും ചിരി മഞ്ഞു തൂകി മായ്ക്കും നോവാരും അറിയാതിവൻ ഒരു കാണാക്കനവിൽ മഞ്ചലേറി വരും രാജരാജനിവനോ ഈ ചില്ലുടഞ്ഞ മണിമന്ദിരത്തിലെ കാവൽ മന്നനിവനോ തന തന്താനെ ..തന്താനെ.. ഒരു കനവും പിരിയാൻ നീ വിധിയേകില്ലെന്നോ ഈ മണ്ണിൽ തല ചായ്ക്കാൻ വഴിയേകില്ലെന്നോ (2) സ്നേഹം ചൊരിയാനിവൻ തുണയേകാനിവൻ സ്നേഹം ചൊരിയാനിവൻ തുണയേകാനിവൻ വാത്സല്യമായി പൂന്തെന്നലായി തനിയേ എരിയും തിരിയായി ഒരു കാണാക്കനവിൽ മഞ്ചലേറി വരും രാജരാജനിവനോ ഈ ചില്ലുടഞ്ഞ മണിമന്ദിരത്തിലെ കാവൽ മന്നനിവനോ ഹൊയ്യാരേ ഹൊയ്യാരേ ഹൊയ്യാ ജഗമ പധപ മഗസരി ജഗമ പധപ ഗഗമപാ ഒരു വാക്കിൻ സാന്ത്വനമായി നീ അരികത്തില്ലേ ഈ മാറിൽ തല ചേർക്കാൻ കൊതിയാവുന്നമ്മേ (2) മോഹം തകർന്നീടുമ്പോൾ ജീവൻ തളർന്നീടുമ്പോൾ മോഹം തകർന്നീടുമ്പോൾ ജീവൻ തളർന്നീടുമ്പോൾ താങ്ങായി നീ തണലായി നീ മനസ്സിൽ നിറയും ചേതന നീ എന്നും ഒരു കാണാക്കനവിൽ മഞ്ചലേറി വരും രാജരാജനിവനോ ഈ ചില്ലുടഞ്ഞ മണിമന്ദിരത്തിലെ കാവൽ മന്നനിവനോ നെഞ്ചം തണലാകിലും ചിരി മഞ്ഞു തൂകി മായ്ക്കും നോവാരും അറിയാതിവൻ ഒരു കാണാക്കനവിൽ മഞ്ചലേറി വരും രാജരാജനിവനോ ഈ ചില്ലുടഞ്ഞ മണിമന്ദിരത്തിലെ കാവൽ മന്നനിവനോ
Song details
Music: സജി റാം
Film/album: കങ്കാരു
- Singer: വിനീത് ശ്രീനിവാസൻ
- Film / album: കങ്കാരു
- Composer: സജി റാം
- Lyricist: ബിജു കൈപ്പറേടൻ