Malayalam lyrics
ആകാശവും മേഘവും സഖീ നാമെന്നപോൾ ചേർന്നിതാ പാടുന്നു ഞാൻ മൗനമായ് സഖീ നീ കേൾക്കുവാൻ മാത്രമായ് മായുന്നു രാവും താരങ്ങളും കണ്മുന്നിലെങ്ങും നീ മാത്രമായ് ഒരേ നിലാ... ഒരേ വെയിൽ... ഒന്നായിതാ ഉൾമൊഴി ഒന്നായിതാ കൺവഴി ഒരേ നിലാ... ഒരേ വെയിൽ... സ്വപ്നങ്ങളും മോഹവും ഒന്നിനി... വിരലുരുമ്മിയും മെല്ലവേ മൊഴികളോതിയും പാതിരാചുരങ്ങളിൽ മായുന്നിതാ ഒരു കിനാവിനാൽ എൻ മനം പുലരിയാക്കി നീ നിന്നിലെ പ്രകാശമെൻ സൂര്യോദയം എന്നുയിരേ നിനരികേ എൻ മനമോ വെൺമലരായ് പ്രണയമീവഴിയെ പൂവണിയുന്നിതാ മഴവില്ലുപോലെ ഒരേ നിലാ... ഒരേ വെയിൽ... ഒന്നായിതാ ഉൾമൊഴി ഒന്നായിതാ കൺവഴി ഒരേ നിലാ... ഒരേ വെയിൽ... സ്വപ്നങ്ങളും മോഹവും ഒന്നിനി... ഒരേ വെയിൽ... ഒരേ നിലാ... ഒരേ വെയിൽ...
Song details
Music: രാഹുൽ രാജ്
Film/album: ബിടെക്
- Singer: നിഖിൽ മാത്യു
- Film / album: ബിടെക്
- Composer: രാഹുൽ രാജ്
- Lyricist: ബി കെ ഹരിനാരായണൻ