Malayalam lyrics

ഓണപ്പൂവുകള്‍ വിരുന്നുവന്നു
ഓണത്തുമ്പികള്‍ പറന്നുവന്നു
ഒന്നാകും കുന്നിന്മേല്‍ ഓരടിക്കുന്നിന്മേല്‍
സ്വര്‍ണ്ണത്താലവും മഞ്ഞക്കോടിയുമുയര്‍ന്നിടുന്നു...
മതങ്ങളില്ലാ ജാതികളില്ലാ
തിരുവോണത്തിന്‍ തിരുനടയില്‍
മാനുഷരെല്ലാം ഒരുപോല്‍ മേവും
പൊന്നോണത്തിന്‍ പൊന്നൊളിയില്‍...
ഒരമ്മതന്നുടെ മക്കള്‍ നമ്മള്‍
ഒരുക്കി നില്‍ക്കും കാഴ്ചകളില്‍
ഒരേസ്വരത്തിൽ‌ ഉയര്‍ന്നു പൊങ്ങും
ഉല്ലാസത്തിന്‍ പൂവിളിയില്‍
ദുനിയാവില്‍ സുബര്‍ക്കത്തിന്‍ ഒളി പൊഴിച്ചു്
തെളിവാനില്‍ പെരുന്നാളിന്‍ പെറയുദിച്ചു്
കരളിന്റെ മണിത്തോപ്പില്‍ മലര്‍ വിരിഞ്ഞു്
ചിരികൊണ്ടു കുടില്‍ പോലും അഴകണിഞ്ഞു്...
പടച്ചവന്റെ കരുണ കൊണ്ട നല്ലൊരു നാളു്
മനുഷരൊന്നായ് മാറിടുന്ന പുന്നാരനാളു്
ഒരുമതന്‍ ആനന്ദം പെരുമതന്‍ ആനന്ദം
അരുളും ചേലു്...നിറയും ഹാലു്...
(ഓണപ്പൂവുകള്‍ വിരുന്നുവന്നു...)

Song information

വർഷം: 1983

സംഗീതം: ശങ്കർ ഗണേഷ്‌

ഗാനരചന: പൂവച്ചൽ ഖാദർ

ഗായകർ: പി ജയചന്ദ്രൻ, ജോളി ഏബ്രഹാം

അഭിനേതാക്കൾ: പ്രേം നസീർ, മധു

വരികൾ: കല്യാണി

Album: യുദ്ധം

Explore this song