Malayalam lyrics
കരിമ്പോ കനിയോ നിന്‍ ദേഹം അമൃതോ തേനോ നിന്നധരം തൊട്ടാല്‍ അറിയാം മുകര്‍ന്നാല്‍ അറിയാം മുള്ളോ മലരോ നിന്‍ കണ്ണില്‍ കുളിരോ ചൂടോ നിന്‍ കൈയില്‍ അടുത്താല്‍ അറിയാം പുണര്‍ന്നാല്‍ അറിയാം ... (കരിമ്പോ കനിയോ....) മധുരം നിറയും കുടമാണോ മാറില്‍ ഇളകും കിളിയാണോ കുടമായാലും കിളിയായാലും നിൻ വിരലിന്‍ തഴുകലുകള്‍ അറിയാനാണല്ലോ നീരണി മുകുളം വിരിഞ്ഞിടും സമയം (കരിമ്പോ കനിയോ....) പനിനീരുതിരും ദളമേതോ പുളകം പൊതിയും നിധിയേതോ ഒരു മോഹത്തിന്‍ അനുദാഹത്തില്‍ നിണമുറയും നിര്‍വൃതിയില്‍ കണിവെയ്ക്കാനല്ലോ.. മാദകസദനം തുറന്നിടും സമയം.... (കരിമ്പോ കനിയോ....)
Song information
വർഷം: 1983
സംഗീതം: ശങ്കർ ഗണേഷ്
ഗാനരചന: പൂവച്ചൽ ഖാദർ
ഗായകർ: പി ജയചന്ദ്രൻ, വാണി ജയറാം
അഭിനേതാക്കൾ: രതീഷ്, പൂർണ്ണിമ ജയറാം
വരികൾ: കല്യാണി
യൂട്യൂബ് ഓഡിയോ: രാല രാജൻ
Album: യുദ്ധം
Explore this song
- Film / album: യുദ്ധം
- Composer: ശങ്കർ ഗണേഷ്
- Lyricist: പൂവച്ചൽ ഖാദർ