Malayalam lyrics

കന്യകമാർക്കൊരു കിന്നരൻ ഞാൻ
സുന്ദരികൾക്കൊരു കാമുകൻ ഞാൻ
നഗരം ചുറ്റി ഹേ ഹേ ഹേ ഹേ
ഉലകം ചുറ്റി ഹേ ഹേ ഹേ ഹേ
ലഹരികൾ തേടി വന്നവൻ ഞാൻ
ഞാൻ ഞാൻ ഞാൻ
(കന്യക...)
ലാലാലാ ലാലാലാ ലാലാല ലാലാലാ
എന്നെക്കണ്ടാൽ പെണ്ണിന്നുള്ളിൽ
ഒന്നായാടും പല മയൂരം
പ്രേമപ്പീലി ചൂടും രാവിൽ
കൂടെ പോരാൻ നിന്നാലാരോ
എന്നെക്കണ്ടാൽ പെണ്ണിന്നുള്ളിൽ
ഒന്നായാടും പല മയൂരം
പ്രേമപ്പീലി ചൂടും രാവിൽ
കൂടെ പോരാൻ നിന്നാലാരോ
ദാഹം പാകും ഇഴയിഴയിൽ
ലൗ ലൗ ലൗ ലൗ ലൗ ലൗ ലൗ
(കന്യക...)
എന്നെ തൊട്ടാൽ പെണ്ണിൻ മെയ്യിൽ
ഒന്നായ് പൂക്കും പല വികാരം
നെഞ്ചിൻ താളം മുറുകും നേരം
എന്നെ പുണരാൻ നിന്നാലാരോ
എന്നെ തൊട്ടാൽ പെണ്ണിൻ മെയ്യിൽ
ഒന്നായ് പൂക്കും പല വികാരം
നെഞ്ചിൻ താളം മുറുകും നേരം
എന്നെ പുണരാൻ നിന്നാലാരോ
ക്രീഡാലോലം ഒഴുകി വരൂ
ഡാർലിംഗ് ഹായ് ഡാർലിംഗ്
ഡാർലിംഗ് ഹായ് ഹായ് ഡാർലിംഗ്
(കന്യക...)

Song information

വർഷം: 1983

സംഗീതം: ശങ്കർ ഗണേഷ്‌

ഗാനരചന: പൂവച്ചൽ ഖാദർ

ഗായകർ: എസ്‌ പി ബാലസുബ്രഹ്മണ്യം

അഭിനേതാക്കൾ: രവീന്ദ്രൻ,

വരികൾ: ജിജാ സുബ്രമണ്യൻ

Album: യുദ്ധം

Explore this song