Malayalam lyrics

നിശാസുരഭീ നിശാസുരഭീ
നിന്നെയുമേതോ കാണാക്കരങ്ങൾ കവർന്നുവോ
മനസ്സിൻ തളിർത്താളിൽ മയങ്ങും മയിൽപ്പീലി
നിറവാർന്നൊരീ
നിലാവിൻ നീർപ്പൊയ്കയിൽ പൂക്കളായ്
 
പറയാതെ പോയ നേരിൻ
പരിവേഷദീപ്തിയോടെ
ഒരു നോക്കിലായിരം പൂ
വിരിയുന്ന മൗനമോടെ
കൊഴിയാത്ത പൂക്കൾ പോൽ
ഒരു മൺചിരാതിൻ തിരുനെറ്റിയിൽ
എരിയും ഇരു തിരി നാം  (നിശാസുരഭീ)
 
ഒരു കുഞ്ഞുവീണ ചാർത്തും
ഇരുതന്ത്രിയല്ലീ നമ്മൾ
പ്രണയാർദ്രഗീതമാവാൻ ഇണ ചേർന്നൊരീണമല്ലേ
കവിയെ തിരഞ്ഞുപോം കമനീയഭാവം
ചിറകാർന്നുവോ അരിയോരരയന്നമായ്  (നിശാസുരഭീ)

Song details

Music: ശരത്ത്

Film/album: ഇവൻ മേഘരൂപൻ

Song video

Watch on YouTube

Raaga: ചക്രവാകം