Malayalam lyrics
നിറദീപമായ് ഇതൾചൂടുവാൻ ഇനിയെന്റെ ഇടനെഞ്ചിലുണരാവു നീ ശ്രുതിതേടുമെൻ മണിവീണയായ് കനവിന്റെ കുളുർമഞ്ഞിലലിയാവു നീ നിറദീപമായ്....ആ... പാൽനുരവിരിയും ചിരിയുടെ പൗർണ്ണമിയഴകിൽ മനമൊരു പാതിരമലരായ് മലരിലെ മാദകമധുവായ് ആലോലം താലോലം പാടാം ഓ... ആനന്ദം നാം തമ്മിൽ തേടാം നനയും മണൽവിരിയിൽ നിഴൽപിണയും മൃദുസായംസന്ധ്യയായ് നിറദീപമായ് ഇതൾചൂടുവാൻ ഇനിയെന്റെ ഇടനെഞ്ചിലുണരാവു നീ നിറദീപമായ്....ആ... കാൽത്തളയണിയും തിരയുടെ കമ്പിളി പൊതിയാം കുളിരിടുമോർമ്മകളുതിരും പുതുപുതു ചിപ്പികൾ തിരയാം നീ പാടും ശ്രീരാഗം തൂവും നീരോളം തൂമെയ്യിൽ ചാർത്താം ഓ... അലിയാം അലഞൊറിയാം ഇനിയൊഴുകാം നറുപൂന്തേൻ തുള്ളിയായ് നിറദീപമായ് ഇതൾചൂടുവാൻ ഇനിയെന്റെ ഇടനെഞ്ചിലുണരാവു നീ ശ്രുതിതേടുമെൻ മണിവീണയായ് കനവിന്റെ കുളുർമഞ്ഞിലലിയാവു നീ നിറദീപമായ്....
Song video
Song details
Music: രവീന്ദ്രൻ
Film/album: ദി പ്രസിഡന്റ്
- Singer: കെ എസ് ചിത്രശ്രീനിവാസ്
- Film / album: ദി പ്രസിഡന്റ്
- Composer: രവീന്ദ്രൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി