Malayalam lyrics

നിലാവോ നീൾമിഴിത്താമരയില്‍
കിനാവോ ചെമ്പനീർപൂങ്കവിളിൽ 
ചിരിയൂറും ചുണ്ടുകളിൽ 
തിരതല്ലും തേനലയിൽ
ദേവകാവ്യമോ വര രാഗമന്ത്രമോ
നിലാവോ നീൾമിഴിത്താമരയില്‍
കിനാവോ ചെമ്പനീർപൂങ്കവിളിൽ 
ചെമ്പനീർപൂങ്കവിളിൽ
ആദ്യമായ് കണ്ടപ്പോൾ 
തേൻനിലാപ്പൂമ്പട്ട്
കുളിരോലും കരളിനകത്തൊരു
കിനാവിന്റെ പൂങ്കാവ്
അണിമൃദുവിരലാൽ 
ഉടൽ തഴുകുമ്പോൾ 
ആർദ്രയാവുന്നൂ
കുറുകുമൊരിണയായ് 
കരവലയത്തിൻ കൂട്ടിലായുന്നു
കൂട്ടിലായുന്നു
(നിലാവോ...)
തനാനാ താനനാ താനന
ലല്ലാലാ ലാലല ലാലാലാ
മാറിലൊന്നു ചേരുമ്പോൾ 
മാരിവിൽ പൂമാനം
മധുരാധരലഹരിയെനിക്കൊരു
മലരമ്പിൻ പൂന്തേന് 
കരളിലൊരിക്കിളി ചിറകുലയുമ്പോൾ
കാമനാവും നീ
രതിസുഖസാരം പകരും യദുകുല 
രാജനാവും നീ രാജനാവും നീ
(നിലാവോ...)
തനാനാ താനനാ താനന
ലല്ലാലാ ലാലല ലാലാലാ

Song details

Music: രവീന്ദ്രൻ

Film/album: ഇംഗ്ലീഷ് മീഡിയം