Malayalam lyrics
ആ..... മുഗ്ധസങ്കല്പങ്ങൾ നൃത്തം ചവിട്ടുന്ന മുറ്റത്തേ പൂമരച്ചോട്ടിൽ കൊച്ചുകൊച്ചോർമ്മകൾ ഓടിക്കളിക്കുവാൻ എത്തുമാറുണ്ടായിരുന്നു - എന്നും എത്തുമാറുണ്ടായിരുന്നു ആ..... കൊച്ചരിപ്പൂമുല്ല മെത്തയിൽ എൻ മനം പിച്ചവച്ചീടും വസന്തങ്ങളിൽ മുത്തണിത്തേൻകുടം മൊത്തിക്കുടിക്കുവാൻ എത്തുമാറുണ്ടായിരുന്നു - തെന്നൽ എത്തുമാറുണ്ടായിരുന്നു ആ.... സ്വപ്നസുമങ്ങൾക്കു പൂർണ്ണിമ ചാർത്തുന്ന ഹർഷാനുഭൂതിതന്നങ്കണത്തിൽ കൊച്ചരിത്തേൻകിളി സ്വർഗ്ഗസുമംഗലി എത്തുമാറുണ്ടായിരുന്നു - എന്നും എത്തുമാറുണ്ടായിരുന്നു മുഗ്ധസങ്കല്പങ്ങൾ നൃത്തം ചവിട്ടുന്ന മുറ്റത്തേ പൂമരച്ചോട്ടിൽ കൊച്ചുകൊച്ചോർമ്മകൾ ഓടിക്കളിക്കുവാൻ എത്തുമാറുണ്ടായിരുന്നു - എന്നും എത്തുമാറുണ്ടായിരുന്നു
Song details
Music: രവീന്ദ്രൻ
Film/album: ഉത്തരദേശം
- Singer: ശ്രീനിവാസ്
- Film / album: ഉത്തരദേശം
- Composer: രവീന്ദ്രൻ
- Lyricist: പി കെ രവീന്ദ്രൻ