Malayalam lyrics
ആ.... മലയോരതീരം മലയാളതീരം മനസ്സിലൊരായിരം പൂക്കണി തീർക്കുന്ന മഹിത മഹോജ്വലതീരം ... മലയോരതീരം മലയാളതീരം മലയോരതീരം മലയാളതീരം മനസ്സിൽ ഒരായിരം പൂക്കണി തീർക്കുന്ന മഹിത മഹോജ്വലതീരം ഈ മലനാടിൻ തീരം മാമലനാടിൻ തീരം (മലയോര...) തിങ്കൾക്കല തിരുനെറ്റിയിലങ്കക്കുറി ചാർത്തി തുമ്പപ്പൂ മേഘങ്ങൾ പീലിയാടി തങ്കക്കതിരലയൊഴുകും നിൻ പട്ടു പൂമേനി സങ്കല്പതീരമൊരുക്കി - ഇന്നും സംഗീത തീർത്ഥമൊഴുക്കി (മലയോര...) ഋതുകന്യക കുളിർതെന്നലിൽ അഴകിന്നമൃതേകി മധുരാനുഭൂതികൾ ഊയലാടി സ്വർണ്ണത്തരിവളയിളകും നിൻ രാഗസന്ധ്യകൾ സൗവർണ്ണതീരമൊരുക്കി - എന്നും സൗഭാഗ്യതീർത്ഥമൊഴുക്കി (മലയോര...)
Song details
Music: രവീന്ദ്രൻ
Raaga: ശുദ്ധധന്യാസി
Film/album: ഉത്തരദേശം
- Singer: ബിജു നാരായണൻ
- Film / album: ഉത്തരദേശം
- Composer: രവീന്ദ്രൻ
- Lyricist: പി കെ രവീന്ദ്രൻ