Malayalam lyrics

മകരനിലാവിന്റെ കുളിരലയില്‍
മലരണിക്കാടിന്റെ തിരുനടയില്‍
ഒരുകൊച്ചു സ്വപ്നത്തിന്‍ മരതകക്കാന്തിയില്‍
പ്രിയസഖി നിന്നെയും കാത്തിരിപ്പൂ
കാത്തിരിപ്പൂ 
(മകര...)
ഒത്തിരി ഒത്തിരി മോഹവും കൊണ്ടുഞാന്‍
ഇക്കളിവഞ്ചിയില്‍ വന്നു
ഇത്തിരിനേരമെന്നോര്‍മ്മകള്‍ പുല്‍കുവാന്‍
ഇക്കിളിപ്പെണ്ണേ നീവരില്ലേ
നീവരില്ലേ
(മകര...)
ആയിരം ആയിരമുന്മാദരാഗങ്ങള്‍
ആത്മാവിലീണം പകര്‍ന്നു
ആ ദിവ്യ സംഗീത സാന്ദ്രത പുല്‍കുവാന്‍
ആനന്ദരൂപിണീ നീവരില്ലേ
നീവരില്ലേ
(മകര...)

Song details

Music: രവീന്ദ്രൻ

Film/album: ഉത്തരദേശം