Malayalam lyrics

മംഗളകുങ്കുമം ഈ തിരുനെറ്റിയിൽ
മങ്ങാതെ മായാതെ ചാർത്തിയാലും...(2)
ദിനകര നിൻ പ്രിയ വധുവാം വസുധയെ
അണിയിച്ചൊരുക്കിയാലും...
ദിനകര നിൻ പ്രിയ വധുവാം വസുധയെ
അണിയിച്ചൊരുക്കിയാലും...
മംഗളകുങ്കുമം ഈ തിരുനെറ്റിയിൽ
മങ്ങാതെ മായാതെ ചാർത്തിയാലും...
ജീവന്റെ തുടിതാള മേളങ്ങളോടെ
പൂവുകളൊരുക്കുന്ന നിറമാലയോടെ...(2)
നിത്യഹരിതമാം ഈ തിരുവരങ്ങിൽ
നൃത്തമാടുക ദേവീ ഭൂമീദേവീ...
നിത്യഹരിതമാം ഈ തിരുവരങ്ങിൽ
നൃത്തമാടുക ദേവീ ഭൂമീദേവീ...
മംഗളകുങ്കുമം ഈ തിരുനെറ്റിയിൽ
മങ്ങാതെ മായാതെ ചാർത്തിയാലും...
പ്രാവുകൾ കുറുകുന്ന കൂടുകൾ ചാർത്തും
ജീവിത മതിലക മലർക്കാവിലൂടെ...(2)
നിത്യസുമംഗലീ ചൈത്രങ്ങൾ വന്നു
പുഷ്പകഞ്ചുകം ചാർത്തും ഭൂമീദേവീ...
നിത്യസുമംഗലീ ചൈത്രങ്ങൾ വന്നു
പുഷ്പകഞ്ചുകം ചാർത്തും ഭൂമീദേവീ...
(മംഗളകുങ്കുമം....)

Song details

സംഗീതം: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌

ഗാനരചന: ഓ എന്‍ വി കുറുപ്പ്

ഗായകര്‍: പി സുശീലാദേവി

രാഗം: പന്തുവരാളി

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഷിബു ജേക്കബ്

വിഡിയോ: ശ്രീജയ ദീപു

Album: ആകാശവാണി ലളിതഗാനങ്ങള്‍