Malayalam lyrics

മനസ്സേ...

മനസ്സേ നീയൊരു മാന്ത്രികനോ?

ചിലപ്പോള്‍ നീയൊരു സ്വര്‍ഗ്ഗം തീര്‍ക്കും

ചിലപ്പോള്‍ നീ തന്നെ നരകവും തീര്‍ക്കും

മനസ്സേ നീയൊരു മാന്ത്രികനോ?

ഒരുനിമിഷം നീ മാലാഖയാകും

മറുനിമിഷം നീ ചെകുത്താനാകും

തീയായ് നീറും ജലമായ് മാറും

തിരിയായ് തെളിയും ഇരുളായ് മറയും

മറുകരകാണാത്ത സമുദ്രം

മറുപടിയില്ലാ‍ത്ത ചോദ്യം

മനസ്സേ നീയൊരു മാന്ത്രികനോ?

ഒരുനിമിഷം നീ പൂച്ചെടിയാകും

മറുനിമിഷം നീ മുള്‍ച്ചെടിയാകും

രാവായുറങ്ങും പകലായുണരും

പൂവായ് വിരിയും കായായ് കൊഴിയും

അറിയപ്പെടാത്തൊരു രഹസ്യം

അല്‍ഭുതമായാ വിലാസം

മനസ്സേ നീയൊരു മാന്ത്രികനോ?

Song information

വര്‍ഷം: 1977

സംഗീതം: ജി ദേവരാജന്‍

ഗാനരചന: യൂസഫലി കേച്ചേരി

ഗായകര്‍: കെ ജെ യേശുദാസ്

വരികൾ: ശ്രീദേവി

Album: ആ നിമിഷം

Explore this song