Malayalam lyrics
മലയാളമേ...മധുരാംഗനേ... മഹിമ ചുരത്തുന്ന ഹരിതസുധേ....(2) നിൻ തിരുമടിയിൽ വന്നു പിറന്നൂ സുന്ദരമല്ലോ ഈ ജന്മം സുന്ദരമല്ലോ ഈ ജന്മം.... മലയാളമേ...മധുരാംഗനേ... മഹിമ ചുരത്തുന്ന ഹരിതസുധേ.... മലയാളമേ... തുഞ്ചനും കുഞ്ചനും പോറ്റി വളർത്തീ ഭുവനത്തിൻ മൃദുസ്വര മലയാളം ...(2) ശുകസുന്ദരിമാർ പാടിയുണർത്തീ സുരഭില ശ്രീയെഴും മലയാളം...(2) മലയാളമേ...മധുരാംഗനേ... മഹിമ ചുരത്തുന്ന ഹരിതസുധേ.... മലയാളമേ... നൂപുരമുണരും കളിയരങ്ങുകളിൽ കഥകളിപ്പദദളം വിടരുമ്പോൾ ...(2) പച്ചയായ് താടിയായ് നടനകലയുടെ ചുവടുകളിൽ പൂക്കും മലയാളം...(2) (മലയാളമേ....)
Song information
സംഗീതം: മുരളി സിതാര
ഗാനരചന: വിനു ശ്രീലകം
ഗായകര്‍: ബിജോയ് എം നായർ
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഷിബു ജേക്കബ്, വാമദേവൻ
വിഡിയോ: വാമദേവൻ
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: ബിജോയ് എം നായർ
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: മുരളി സിതാര
- Lyricist: വിനു ശ്രീലകം