Malayalam lyrics

കർപ്പൂര ശുഭ്രമാം വേദ ശൈലേന്ദ്ര മൗലിയിലുണരും
കൽഹാരോധ്യാന ഗംഗയും സിന്ധുവും ബ്രഹ്മപുത്രയും
നക്ഷത്ര പതക്ക മണിഹാരങ്ങളായണിയും
നിർമ്മലാംബെ നിത്യ മംഗള ദീപാർപ്പണം
മാതേ നിൻ തിരു മലർചുണ്ടിലുണരും
വേദ സംഗീത സായൂജ്യ മന്ത്രം
യഥോ ധർമ്മ സ്തതോ ജയ
[മാതേ നിൻ തിരു]
സത്യയുഗ സൃഷ്ടി തൻ ബ്രഹ്മശാലയിൽ
സ്വയംഭൂമനുക്ഷേത്ര മണ്ഡപങ്ങളിൽ
സപ്തർഷിമാരുടെ ചുണ്ടുകളിൽ
സച്ചിന്മയീ നിൻ മന്ദ്രമുണർന്നു
[മാതേ നിൻ തിരു]
യുഗധർമ്മ വേദത്തിൻ പൊരുളറിഞ്ഞു
യജ്ഞെശ്വരന്മാർ നിന്നെ നമിപ്പൂ
പ്രപഞ്ചദേവിതൻ തൃക്കോവിലിൽ
പ്രഭാതഗീതമായ് നിൻ സൂക്തമുണർന്നു
[മാതേ നിൻ തിരു]

Song details

സംഗീതം: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌

ഗാനരചന: ഏ പി ഗോപാലന്‍

ഗായകര്‍: പി സുശീലാദേവി

രാഗം: സാരംഗ

ഹിന്ദുസ്ഥാനി രാഗം: ഛായ

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: നിത്യാനന്ദ

വിഡിയോ: സി റ്റി ബിജു

Album: ആകാശവാണി ലളിതഗാനങ്ങള്‍