Malayalam lyrics
മാരനെയ്താല്‍ മുറിയാത്ത മനസ്സാണോ അനു- രാഗമെന്തെന്നറിയാത്ത തപസ്സാണോ താമര വിടരാത്ത സരസ്സാണോ പൊന്നും താരക തെളിയാത്ത നഭസ്സാണോ [മാരനെയ്താല്‍] മധുമാസം ഹൃദയത്തില്‍ പകരുന്ന പൂന്തേന്‍ മധുപന്നു നല്‍കാത്ത മലരുണ്ടോ താമര വിരലിന്‍റെ ലാളനമേല്‍ക്കുമ്പോള്‍ താലോലം പാടാത്ത വീണയുണ്ടോ [മാരനെയ്താല്‍] ആനന്ദഗാനം പാടി കാമുകനെ തേടി ആഴിയിലണയാത്ത നദിയുണ്ടോ കോമളവസന്തത്തിന്‍ ആലിംഗനങ്ങളില്‍ കോരിത്തരിക്കാത്ത വല്ലിയുണ്ടോ [മാരനെയ്താല്‍]
Song information
സംഗീതം: ജി ദേവരാജന്‍
ഗാനരചന: യൂസഫലി കേച്ചേരി
ഗായകര്‍: പി മാധുരി
രാഗം: പഹാഡി
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഷിബു ജേക്കബ്
വിഡിയോ: ഷിബു ജേക്കബ്
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: പി മാധുരി
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: ജി ദേവരാജന്‍
- Lyricist: യൂസഫലി കേച്ചേരി