Malayalam lyrics

മാടപ്പിറാവേ മാടപ്പിറാവേ

മക്കത്തു പോയൊരു ഹാജിയാരേ ഹാജിയാരേ

മക്കത്തുന്നെന്തെല്ലാം കൊണ്ടുവന്നു ?

മുത്തുണ്ടോ പൊന്‍ മുത്തുച്ചിപ്പിയുണ്ടോ? (മാടപ്പിറാവേ)

മധുമാസരാവിലെ മരതകദ്വീപില്‍

മലക്കുകള്‍ കോര്‍ത്തൊരു മാലയുണ്ടോ

ഇത്താത്തായ്ക്കു ചൂടിയുറങ്ങാന്‍

ഇബിലീസു കാണാത്ത പൂവുണ്ടോ ? (മാടപ്പിറാവേ)

മഴവില്ലിന്‍ നാട്ടിലെ മൈലാഞ്ചിയുണ്ടോ

മാനത്തെ പട്ടുനൂല്‍ തട്ടമുണ്ടോ

ഇത്താത്തായ്ക്കു ചുറ്റിയുടുക്കാന്‍

വക്കത്തു കസവുള്ള കൈലിയുണ്ടോ ? (മാടപ്പിറാവേ)

അറബികള്‍ തന്നൊരു കണ്മഷിയുണ്ടോ

അലുക്കത്തു കിലുങ്ങണ തക്കയുണ്ടോ

ഇത്താത്തായ്ക്കു തേച്ചു തെറുക്കാന്‍‍

ഇത്തിരി കര്‍പൂര വെറ്റയുണ്ടോ (മാടപ്പിറാവേ)

Song information

വര്‍ഷം: 1965

സംഗീതം: ജി ദേവരാജന്‍

ഗാനരചന: വയലാര്‍ രാമവര്‍മ്മ

ഗായകര്‍: എ എം രാജ

വര്‍ഗ്ഗീകരണം: മെലഡികള്‍

അഭിനേതാക്കള്‍: പ്രേം നസീര്‍, അംബിക

വരികൾ: അജയ് മേനോൻ, പാര്‍വതി വേണുഗോപാല്‍

യൂട്യൂബ് ഓഡിയോ: പ്രസാദ്

Album: കാത്തിരുന്ന നിക്കാഹ്

Explore this song