Malayalam lyrics
കുതിരയുമായ് പറപറക്കും അലകടൽ നീന്തും ആകാശക്കിണ്ണം മോഷ്ടിക്കും ഞാൻ ഹോയ് വരുമൊരുനാൾ നാടിൻ ഞാനാകും രാജാവ്.. (കുതിര...) അരമനകളിൽ ഒളിച്ചിറങ്ങണ കറുത്ത കള്ളനല്ല ഞാൻ ഇരട്ടതോക്കില് തിരയൊഴിക്കണ വെളുത്ത ജേതാവ് റോബിൻഹുഡാണ് ജെന്റിൽമാനാണ് സൈലന്റ് തീഫാണേ റോബറി കിംഗാണേ ഓ മുക്കാല പാടണ മുറച്ചെറുക്കനാണേ ഹോയ് (കുതിര...) ഇത്തിരിക്കള്ളന് ചൂട്ടു പിടിക്കാൻ കറങ്ങി നിന്നവരേ ഞാൻ ചിരിച്ചു കാണിച്ചു കഴുത്തറക്കണ പെരുത്ത കള്ളനല്ല കായംകുളി കൊച്ചുണ്ണീ നാട്ടിനൊരു നല്ലുണ്ണി ഹോയ് ചിന്ന റോജാവുക്ക് രാജകുമാരൻ (കുതിര...)
Song details
Music: രവീന്ദ്രൻ
Film/album: മിഴിയറിയാതെ
- Singer: ബിജു നാരായണൻ
- Film / album: മിഴിയറിയാതെ
- Composer: രവീന്ദ്രൻ
- Lyricist: കൈതപ്രം