Malayalam lyrics
കുറുകുമരിപ്രാവേ ചിറകിൽ മഴമണിചിതറുമ്പോൾ നനവൊരു കുളിരായി മെയ്യിൽ പതിയെ പടരുമ്പോൾ മനസ്സിൽനിറഞ്ഞൊരിഷ്ടം കൂടി അരികിലിരുന്നാട്ടെ കുറുകുമരിപ്രാവേ ചിറകിൽ മഴമണിചിതറുമ്പോൾ അങ്ങേ കൊമ്പത്തെ കൂട്ടിൽ ആരും കാണാതെ നിന്നെമാത്രം ഞാൻ നോക്കി തൂവലൊതുക്കുമ്പോൾ(2) പുതുമഴയൊരുതണുവലയൊടുചിരിയോടലസം കൊഞ്ചി വരവായി വിടരുകയായി മനസ്സിലെ മലരുകൾ ഹൃദയം വെമ്പി അലയായി കുറുകുമരിപ്രാവേ ചിറകിൽ മഴമണിചിതറുമ്പോൾ നനവൊരു കുളിരായി മെയ്യിൽ പതിയെ പടരുമ്പോൾ മേലെ ആകാശം ചോക്കും നേരം ചേക്കേറാൻ ഞാനും പോകുമ്പോൾ മന്ദം കൂടെ പോരാമോ (2) കതിരുകളെല്ലാമിനി ഞാനെന്‍ ചെറുകൂട്ടിൽ കൂട്ടി വെച്ചോളാം മഴയുടെ ശ്രുതിയിൽ മറുപടിയരുളൂ ചേർക്കാൻ വെമ്പി നിൽപ്പൂ ഞാൻ കുറുകുമരിപ്രാവേ ചിറകിൽ മഴമണിചിതറുമ്പോൾ നനവൊരു കുളിരായി മെയ്യിൽ പതിയെ പടരുമ്പോൾ മനസ്സിൽനിറഞ്ഞൊരിഷ്ടം കൂടി അരികിലിരുന്നാട്ടെ കുറുകുമരിപ്രാവേ ചിറകിൽ മഴമണിചിതറുമ്പോൾ
Song video
Song details
Music: സതീഷ് രാമചന്ദ്രൻ
Film/album: യാത്രയ്ക്കൊടുവിൽ
- Singer: സാഗർ
- Film / album: യാത്രയ്ക്കൊടുവിൽ
- Composer: സതീഷ് രാമചന്ദ്രൻ
- Lyricist: ബിനോയ് കൃഷ്ണൻ