Malayalam lyrics
കുങ്കുമപ്പൂ ചിരിച്ചു സ്നേഹത്താഴ്വരയിലെങ്ങും ചന്ദനങ്ങൾ പൂത്തു എന്റെ ചിന്തകളിലാകെ എന്റെ പൂങ്കിനാവിലും എന്റെ പൂനിലാവിലും പുതുപുഞ്ചിരിപ്പൂക്കളും രോമഹർഷങ്ങളുമായ് തന്താനത്താന കുങ്കുമപ്പൂ ചിരിച്ചു സ്നേഹത്താഴ്- വരയിലെങ്ങും ചന്ദനങ്ങൾ പൂത്തു എന്റെ ചിന്തകളിലാകെ പഞ്ചവർണ്ണക്കിളിയും വന്നൂ പഞ്ചമരാഗം തൂകാൻ ഹംസകാമിനീ മമ മാനസേശ്വരീ നീലക്കുറിഞ്ഞികൾ പൂവിടും ഉല്ലാസവേളയിതാ നീലക്കുറിഞ്ഞികൾ പൂവിടും എങ്ങുമിന്നുത്സവമായ് വെള്ളിച്ചിറകുള്ള മേഘംപോൽ ഒഴുകി നീ ഒരുങ്ങി വരൂ തന്താനത്താന കുങ്കുമപ്പൂ ചിരിച്ചു സ്നേഹത്താഴ്- വരയിലെങ്ങും ചന്ദനങ്ങൾ പൂത്തു എന്റെ ചിന്തകളിലാകെ അന്തിവാനിൽ പാലൊളിതൂകി അമ്പിളിക്കലയും വന്നു പ്രേമദൂതുമായ് കണ്ണിൽ എഴുവർണ്ണമായ് വ്രീളാവതിയായ് സുന്ദരി മന്ദാരമാലയുമായ് വ്രീളാവതിയായ് സുന്ദരി കണ്ണിൽ കവിതയുമായ് വരൂ പ്രാണനിൽ പീയൂഷമേകുവാൻ നീ അരികിൽ കുങ്കുമപ്പൂ ചിരിച്ചു സ്നേഹത്താഴ്- വരയിലെങ്ങും ചന്ദനങ്ങൾ പൂത്തു എന്റെ ചിന്തകളിലാകെ എന്റെ പൂങ്കിനാവിലും എന്റെ പൂനിലാവിലും പുതുപുഞ്ചിരിപ്പൂക്കളും രോമഹർഷങ്ങളുമായ് തന്താനത്താന കുങ്കുമപ്പൂ ചിരിച്ചു സ്നേഹത്താഴ്- വരയിലെങ്ങും ചന്ദനങ്ങൾ പൂത്തു എന്റെ ചിന്തകളിലാകെ
Song video
Song details
Music: എസ് പി വെങ്കടേഷ്
Film/album: ക്യാബിനറ്റ്
- Singer: കെ എസ് ചിത്ര
- Film / album: ക്യാബിനറ്റ്
- Composer: എസ് പി വെങ്കടേഷ്
- Lyricist: ചുനക്കര രാമൻകുട്ടി