Malayalam lyrics

മിന്നി വിളങ്ങണ ഭൂമിയിതേ

പല മാനവർ വാഴണ ദേശമിതെ

ഈ മണ്ണ് കാത്തിടും സ്വാമിയിതേ

ഇത് നിനക്കുമെനിക്കും കാവലിതേ

മണ്ണില് പെണ്ണായ് പിറന്ന വരേയീ

ഊര് പിറന്ന് വളർന്നവരെ

ഒന്നോട് ഒന്നായി നിന്നവരെ

ഇത് മാറോടു ചേർത്തൊരു ഭൂമിയിതെ

കുമ്മിയടി പെണ്ണെ കുമ്മിയടി

വാനിലും മണ്ണിലും കുമ്മിയടി

കൊട്ടടി മേളം നീ കൊട്ടടി നീ

പൂമഴ പെയ്യണ് കൊട്ടടി നീ

അഞ്ചു തലമുറ നെല്ലുമുണ്ടേ

പുന്നെല്ല് പൂക്കണ തോട്ടമുണ്ട്

മണ്ണുഴുതാനും കലപ്പയുണ്ട്

മയിലും കുയിലും പാട്ടുമുണ്ട്

ഏ.... വിത വിതക്കണടാ

മണ്ണിൽ കൂരിടും കൂട്ടമിതെ

ധൈര്യമായ് മുന്നേറടാ

ഏ...ലക്ഷം പിറക്കണ കണ്ണുകളിൽ

തോൽവികളൊ ദൂരെ മാഞ്ഞീടുമേ

തേടിയലഞ്ഞാൽ ഓടി നടന്നാൽ

കനവുകൾക്ക് ദൂരമില്ല

അറിവുനേടി വളർന്നിടണം

വീരനായ് മന്നിൽ പൊരുതിടണം

പാഠം പഠിച്ചാൽ കാലം പിറന്നാൽ

നിന്നെ എതിർക്കാൻ ഭയന്നിടണം

മാറ്റം വരുമിനി കാത്തിരി നീ

കാലം തരുന്നത് താങ്ങിപ്പിടി

കാലക്കണക്ക് വേണം നമുക്ക്

മറുപടി നീ ചൊല്ലിയടി

ചെയ്യണമെല്ലാം നല്ല പടി

തീർക്കണമെല്ലാം ചൊന്ന പടി

നേരം പുലരും നാട് വളരും

ചൊല്ലുംകഥയോ കേൾക്കണം നീ

ഓ... ഓ... എഹേ...

കൈകളാൽ മല താങ്ങിട് ഉടച്ച് നീ മുന്നേറിട്

മനസ്സ് തേടും പാതയിലെ മുന്നേ നീ കുതിക്ക്

കുത്തിയാൽ പൊരുതീടണം ചുവടുകൾ വഴിയേറണം

ലക്ഷ്യം കനലാക്കി ആളി നീ പടര്

ഏ പിന്നിൽ നിന്ന് കുത്തിടുവാൻ പല കൈകൾ കാത്തിരിപ്പ്

അതറിഞ്ഞു ചുവടുകൾ മാറ്റി വെക്കണം ഉള്ളാൽ നീയറിഞ്ഞ്

ഏ എല്ലാവർക്കും ഉള്ളിലിരിക്കും സ്നേഹം എന്നൊരു ദൈവം അത്

കാണുന്നേരം അറിയും നേരം ഹൃദയ കൊടി പറക്കും

ഏ ലക്ഷ്യമിറക്കണ കണ്ണുകളിൽ തോൽവികൾ ഏതുമേ മാറ്റിടുമേ

തേടിയലഞ്ഞാൽ ഓടി നടന്നാൽ കനവുകൾക്ക് ദൂരമില്ല

അറിവു നേടി വളർന്നിടണം വീരനായ് മണ്ണിൽ പൊരുതിടണം

പാഠം പഠിച്ചാൽ കാലം പിറന്നാൽ നിന്നെ എതിർക്കാൻ ഭയന്നിടണം

ഹെയ് ... ഹെയ്....

ലക്ഷ്യം പിറക്കണ കണ്ണുകളിൽ

തോൽവികളൊ ദൂരെ മാഞ്ഞീടുമേ

തേടിയലഞ്ഞാൽ ഓടി നടന്നാൽ

കനവുകൾക്ക് ദൂരമില്ല

അറിവുനേടി വളർന്നിടണം

വീരനായ് മന്നിൽ പൊരുതിടണം

പാഠം പഠിച്ചാൽ കാലം പിറന്നാൽ

നിന്നെ എതിർക്കാൻ ഭയന്നിടണം

Song information

വര്‍ഷം: 2026

സംഗീതം: ഗോവിന്ദ് വസന്ത

ഗാനരചന: സി എസ് മനുവർദ്ധൻ

ഗായകര്‍: ആര്യ ദയാൽ, അസ്‌ലാം അബ്ദുൽ മജീദ്

വര്‍ഗ്ഗീകരണം: മൊഴിമാറ്റം നടത്തിയ ചിത്രം

വിശദവിവരങ്ങള്‍: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: ജി ഡി നായിഡു (ജിഡിഎൻ)

Explore this song