Malayalam lyrics

കൃഷ്ണഗാഥ പാടി വരും കിളിമകളേ

കൃഷ്ണലീല കണ്ടു വരും പൊന്മകളേ

ഭക്തിപുഷ്പമാലകളാൽ ഭക്തി ഗാന മഞ്ജരിയാൽ

നൃത്തലോലയാം നിന്നെ എതിരേൽക്കാം ഞാൻ

(കൃഷ്ണഗാഥ പാടി..)

ചെറുശ്ശേരി കണ്ടെടുത്ത ശാരികയാളേ

പൂന്താനം പോറ്റി വന്ന പൂമിഴിയാളേ (2)

നാരായണീയത്തിൻ നായികയല്ലേ നീ

നരജീവിത ഭാഗധേയ നായികയല്ലേ

ഓ..ഓ..ഓ

(കൃഷ്ണഗാഥ പാടി..)

മമ വീണാ തന്ത്രികളിൽ നീ തഴുകേണം

മായാത്ത വർണ്ണധാര നീ ചൊരിയേണം (2)

സാരോപദേശത്തിൻ പൈങ്കിളിയല്ലേ നീ

പ്രിയമാനസപുളകോത്സവ ഭാവനയല്ലേ

ഓ..ഓ..ഓ..

(കൃഷ്ണഗാഥ പാടി..)

Song information

സംഗീതം: പി മാധുരി

ഗാനരചന: ശ്രീകുമാരൻ തമ്പി

ഗായകര്‍: പി മാധുരി

രാഗം: ആഭേരി

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഇന്ദു

വിഡിയോ: ശ്രീജയ ദീപു

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song