Malayalam lyrics

കൊണ്ടോരാം കൊണ്ടോരാം  
കൈതോലപ്പായ കൊണ്ടോരാം....
കൊണ്ടോവാം കൊണ്ടോവാം 
അന്ത്യാളൻ കാവിൽ കൊണ്ടോവാം....
പുല്ലാനിക്കാടും കാണാം....
വെള്ളാമ്പൽ പൂവും നുള്ളാം....
മാനോടും മേട്ടിൽ കൊണ്ടോവാം..
പെണ്ണേ...
കൊണ്ടോരാം കൊണ്ടോരാം  
കൈതോലപ്പായ കൊണ്ടോരാം....
ഒടി മറയണ രാക്കാറ്റ്.. പന  മേലെയൊരൂഞ്ഞാല്.. 
നിഴലുകളാലതിലിളകും  മുടിയാട്ടം കണ്ടാ....
തിരിയുഴിയണ മാനത്ത്.. നിറപാതിര നേരത്ത്.. 
മുകിലുകളാ പിറകെവരും മാൻകൂട്ടം കണ്ടാ....
പാലകളിൽ കാമം പൂക്കും ധനുമാസനിലാവും ചുറ്റി
ആലത്തൂർ കാവിൽ കൊണ്ടോവാം..
പെണ്ണേ...
കൊണ്ടോരാം കൊണ്ടോരാം  
കൈതോലപ്പായ കൊണ്ടോരാം....
തന്നാരേ തന്നാരേ തന്നാരേ തന്നാതന്നാരേ....
ഈ മഴപൊഴിയണ നേരത്ത്.. ഒരു ചേമ്പില മറയത്ത്.. 
ചെറുമണികൾ വിതറിയിടും കുളിരാടാൻ പോകാം..
കളിയിളകണ കാറ്റത്ത്.. നടവഴിയുടെയോരത്ത്.. 
മുളയരിയിൽ തെളിമയെഴും നിൻ കാലടി കണ്ടേ....
വാവലുകൾ തേനിനു പായും മലവാഴത്തോപ്പും കേറി 
അലനല്ലൂർ മലയിൽ കൊണ്ടോവാം.. 
പൊന്നേ....
വന്നോളാം വന്നോളാം 
നീ ചായും കൂട്ടിൽ വന്നോളാം....
നിന്നോളാം നിന്നോളാം
നിൻ മാറിൽ ചാരിനിന്നോളാം....
പുല്ലാനിക്കാടും കാണാം വെള്ളാമ്പൽ പൂവും നുള്ളാം 
തേരോട്ടം കാണാൻ വന്നോളാം.... ആ....
പെണ്ണേ...
കൊണ്ടോരാം കൊണ്ടോരാം  
കൈതോലപ്പായ കൊണ്ടോരാം....
നിന്നോളാം നിന്നോളാം
നിൻ മാറിൽ ചാരിനിന്നോളാം....

Song details

Music: എം ജയചന്ദ്രൻ

Film/album: ഒടിയൻ

Song video

Watch on YouTube