Malayalam lyrics

കണ്ണും ചിമ്മി  ചിമ്മി കാച്ചി വെച്ചതെല്ലാം
കട്ടെടുത്ത വെള്ളക്കുറുമ്പീ
കണ്ണൂം നട്ടു കണ്ടെൻ തൊണ്ടിയോടെ എല്ലാം
കൊണ്ടു പോണ കണ്ടേ കുറിഞ്ഞീ
രണ്ടെണ്ണം ചെന്നാൽ വെട്ടിത്തുറന്നെല്ലാം
മിണ്ടുന്നതെന്തേ പതിവായ്
തട്ടിന്റെ മീതെ ചക്കിപ്പെണ്ണേ നിന്നെ
പൂട്ടുന്നതെന്റെ മനസ്സിന്റെ രസമായ്
(കണ്ണും ചിമ്മി..)
നുരപൊങ്ങി വരും സുഖലഹരികളിൽ
നമ്മളുരുമ്മിയിരുന്നേ
കനവൊരു ചിറകേറി വരുന്നേ (2)
ഒരു കള്ളിയിവൾ കരളല്ലിയിലെല്ലാം
തൊടുകുറിയരുളി വിരിഞ്ഞേ (2)
ഓഹോ ഓഹൊഹൊ
ഏഹേ ഏഹെഹേ
(കണ്ണും ചിമ്മി..)
പണമുള്ളവരും പിണമായവരും
ഉള്ളു തുറന്നു വരുന്നേ
കനവൊരു ചിറകേറി വരുന്നേ (2)
കരിങ്കണ്ണിയിവൾ കഥയാകേ മറന്നേ
കതകു തുറന്നു വരുന്നേ (2)
ഓഹോ ഓഹൊഹൊ
ഏഹേ ഏഹെഹേ
(കണ്ണും ചിമ്മി..)

Song details

Music: അലക്സ് പോൾ

Film/album: ഇൻസ്പെക്ടർ ഗരുഡ്