Malayalam lyrics

അടവുകൾ പതിനെട്ടും പയറ്റിയ കാലം
അതു കഴിഞ്ഞിവിടെ വന്നടുത്തൊരു നേരം
ഇനിയിവിടുന്നു തുടങ്ങണ പൂരം
ഇടി കതിനയും കുരവയും വേണം
തോമസൂട്ടിയേ പതറാതെ വിട്ടോടാ
തോമസൂട്ടിയേ പതറാതെ വിട്ടോടാ ടേയ്
പാലത്തിൻ കീഴിലൂടൊഴുകും നീരെന്ന പോൽ
വർഷങ്ങൾ പതിനെട്ടെണ്ണം പാഞ്ഞെങ്ങു പോയി
പിന്നെയും പിന്നെയും ഒന്നാകാൻ ഇന്നുമീ
പൊന്നാവാം പൊയ്കക്കുള്ളിൽ നീന്തുന്നു നാം
അങ്ങനങ്ങനീ ജന്മം ചങ്ങലക്കണ്ണിയാക്കാം
അങ്ങനങ്ങനീ ജന്മം ഹോയ് ചങ്ങലക്കണ്ണിയാക്കാം
പൊന്നു ചങ്ങാതിമാരേ തുഴയാം തുഴഞ്ഞു കേറാം
(അടവുകൾ...)
കാറ്റാടിക്കീഴിലെ പങ്കപ്പൂപോലെയീ
ഭൂലോകത്തെങ്ങോ നിന്നു വന്നോരല്ലേ
ഈ ലോകത്തീവിധം തിത്തെയ്യം തുള്ളുവാൻ
കാലത്തിൻ കാക്കാലക്കൂട്ടാടുന്നില്ലേ
ഇന്നു ഞങ്ങളാണിഷ്ടാ നൂലു കെട്ടാത്ത പട്ടം (2)
താഴെ വീഴാതെയെങ്ങും പടരാം പടർന്നു കയറാം
മറുകരക്കടുക്കുന്ന കളിവള്ളത്തിൽ
ഇനിയിടയിടക്കുടകണ്ട നാം അമരത്തു നാം
അണിയത്തു നാം തുഴയുന്നതൊരുമിച്ചു നാം
(അടവുകൾ )

Song video

Watch on YouTube

Song details

വർഷം: 2009

സംഗീതം: അലക്സ് പോൾ

ഗാനരചന: ബിച്ചു തിരുമല, അശ്വതി അലെക്സ്

ഗായകർ: എം ജി ശ്രീകുമാർ, അഫ്‌സൽ, വിധു പ്രതാപ്, കൊച്ചിൻ ഇബ്രാഹിം, റിമി ടോമി, സംഗീത ശ്രീകാന്ത്, അനിത, സജിൻ ആനന്ദ്, ശ്രുതി രാജ്

വരികൾ: ജിജാ സുബ്രമണ്യൻ

Album: 2 ഹരിഹർ നഗർ