Malayalam lyrics
രാരോ രാരോ രാരോ രാരോ രാരോ രാരോ രാരോ രാരോ രാരോ രാരോ രാരോ കണ്ണനുണ്ണി മകനേ കണ്ണേ എൻ പൈതലേ കേമനായി വളര് നീ വളര് മകനേ മകനേ നൻമകനേ ചേമന്തിപ്പൂങ്കുരുന്നേ ചെലോറും മാൻകിടാവേ ചെമ്മേ ചെമ്മേ വളര് നീ വളര് മകനേ മകനേ പൊൻമകനേ രാരാരാരോ രാരോ രാരാരാരോ രാരോ രാരാരാരോ രാരോ രാരാരോ പുത്തരിച്ചോറമ്മ പൂങ്കിണ്ണത്തിൽ നല്ല പൈമ്പാൽക്കുഴമ്പാക്കി നിന്നെയൂട്ടാം തിരുമാന്ധാംകുന്നമ്മേ തിരുവുള്ളക്കേടില്ലാതെന്നുണ്ണിക്കണ്ണനെന്നെ കാത്തിടേണം കണ്ണനുണ്ണി മകനേ കണ്ണേ എൻ പൈതലേ കേമനായി വളര് നീ വളര് മാഘമാസത്തിലെ പൊൻമകം നാളില് അങ്കക്കുറിയണിഞ്ഞ് പോകവേണം നാരായം കൊണ്ടല്ലാ നാടിൻ കഥയില് വാളാലെഴുതേണം നിൻചരിതം ചേമന്തിപ്പൂങ്കുരുന്നേ ചെലോറും മാൻകിടവേ ചെമ്മേ ചെമ്മേ വളര് നീ വളര് മകനേ മകനേ പൊൻമകനേ
Song details
Music: എം ജയചന്ദ്രൻ
Film/album: മാമാങ്കം (2019)
- Singer: ബോംബെ ജയശ്രീ
- Film / album: മാമാങ്കം (2019)
- Composer: എം ജയചന്ദ്രൻ
- Lyricist: അജയ് ഗോപാൽ