Malayalam lyrics
കണ്ണനാരാരോ ഉണ്ണി കണ്മണിയാരാരോ കണ്ണൂനീർ ജന്മം താങ്ങും കൈകളിലാരാരോ ഒരു തോളിൽ നീ എന്ന പുണ്യം താനേ തല ചായ്ക്കും സൗഭാഗ്യം തേടുന്നെൻ മൗനം എല്ലാം വിട ചൊല്ലി അകലുന്നൊരേകാകി ഗമനം (കണ്ണനാരാരോ..) നെഞ്ചിൻ ഉള്ളിൽ ഏതോ ഇരുൾ മാളങ്ങൾ കണ്ണിൽ നീളും സ്വന്തം നിഴൽ നാളങ്ങൾ (2) കൊതിയോടെ നീ പോയ വഴി മാറിയോ ഈ മാറിൽ ഇനിയും നീർ പൂവിനിടമോ (കണ്ണനാരാരോ..) തീരാമോഹം ഒന്നായ് ഒരു കൂരയിൽ ചേരാനോരോ നാളും കഴിയുമ്പോഴും (2) ഇനി വീണ്ടും ഒരു ജന്മം അതിനേകുമോ കാതങ്ങളിനിയും നീയും കാൽ യാത്ര തുടരാൻ (കണ്ണനാരാരോ..)
Song video
Song details
Music: ഔസേപ്പച്ചൻ
Film/album: ഗമനം
- Singer: കെ എസ് ചിത്ര
- Film / album: ഗമനം
- Composer: ഔസേപ്പച്ചൻ
- Lyricist: ബിച്ചു തിരുമല