Malayalam lyrics
കണ്മണീ ഞാനിനി തഴുകാനറിയാ വിരലായ് കൺകളിൽ കടലായി നീ അതിരായ് അഴകായ് ഒഴുകേ നെഞ്ചുരുകണ നോവിൽ പെയ്തലിയണ നീർ നീ എന്നുടലുയിരാമെൻ വാഴ്വിൻ നിധിയേ കണ്ണുഴിയണ നേരം കുഞ്ഞിളമെയ്യാൽ നീ വന്നണയുമീ നെഞ്ചം നീറാതരികേ മൗനം പാടുമ്പോൾ ... താരാട്ടാകാം ഞാൻ ... മൗനം പാടുമ്പോൾ ... താരാട്ടാകാം ഞാൻ ... കണ്മണീ ഞാനിനി തഴുകാനറിയാ വിരലായ് കൺകളിൽ കടലായി നീ അതിരായ് അഴകായ് ഒഴുകേ ഞാനെന്നെ തേടുന്ന കാലങ്ങളിൽ ജീവന്റെ ആഴം നീ ചായും പോലേ ഒരു നാളമായി നേർന്നെരിഞ്ഞുവോ മൃദുശ്വാസമായി മാറലിഞ്ഞുവോ തോരാതേ ഈ വാനിൽ വിങ്ങുമ്പോഴും നീളാതെ രാവെള്ളാം നീളുമ്പോഴും ഇടനെഞ്ചമാരെ പുൽകിമാഞ്ഞിടും നിറക്ൺകളാരെ ചിമ്മിയോതിടും ഇനി വരും പകലിൽ ഞാൻ തിരയുമീ വരമായ് ഇരവുകൾ നിറയും നിൻ ചിരിയുടെ മൊഴിയായ് കാലമിതോ കാവലുപോൽ ചേരുന്നേ നീയെന്നുള്ളം കണ്മണീ ഞാനിനി തഴുകാനറിയാ വിരലായ് കൺകളിൽ കടലായി നീ അതിരായ് അഴകായ് ഒഴുകേ നെഞ്ചുരുകണ നോവിൽ പെയ്തലിയണ നീർ നീ എന്നുടലുയിരാമെൻ വാഴ്വിൻ നിധിയേ കണ്ണുഴിയണ നേരം കുഞ്ഞിളമെയ്യാൽ നീ വന്നണയുമീ നെഞ്ചം നീറാതരികേ മൗനം പാടുമ്പോൾ ... താരാട്ടാകാം ഞാൻ ... മൗനം പാടുമ്പോൾ ... താരാട്ടാകാം ഞാൻ ...
Song details
Music: ഷാൻ റഹ്മാൻ
Film/album: റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ്
- Singer: വിനീത് ശ്രീനിവാസൻ
- Film / album: റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ്
- Composer: ഷാൻ റഹ്മാൻ
- Lyricist: ഹരിത ഹരിബാബു