Malayalam lyrics
ആഹ ആഹാഹാ.... കണികാണും താരം നിന്റെ കണ്ണിൽ ദീപമായി സഖീ... നിറമേഴും പുൽകും പൂവു ചൂടി തരളയാം രജനീ... ഒരു മുളം തത്ത പാടും കുളിരോലക്കൂട്ടിൽ ശ്രുതിയോർത്തു നിന്നില്ലേ... ആ.... പകലന്തി മാഞ്ഞില്ലേ...ഓ... കണികാണും താരം നിന്റെ കണ്ണിൽ ദീപമായി സഖീ... തനിച്ചെന്റെ മാറിൽ തളിർക്കുന്നു കാലം നീയതിൻ പ്രേമമാം തേനരുവീ... ഒളിക്കുന്നതെല്ലാം നിനക്കായി മാത്രം ഞാനുമീ വീണയിൽ പേരെഴുതീ... കാറ്റു പോലും കുറുനിര തഴുകുമ്പോൾ... കാത്തു നിൽക്കും മഴമുകിൽ പൊഴിയുമ്പോൾ... ആരും തോഴീ കാണല്ലേ.... കണികാണും താരം നിന്റെ കണ്ണിൽ ദീപമായി സഖീ... നിറമേഴും പുൽകും പൂവു ചൂടി തരളയാം രജനീ.... മറക്കാത്ത മൗനം മനസ്സിന്റെ ഗാനം നീയതിൻ പല്ലവി പാൽക്കുരുവീ... വലക്കണ്ണിലാരും തളക്കാത്ത മോഹം വാനിലും തേനിലും വാർന്നൊഴുകീ... മഞ്ഞുതൂവൽ മിഴികളിലുഴിയുമ്പോൾ മാരനേതോ വഴികളിലലയുമ്പോൾ രാവിൽ നീയും തിരയില്ലേ... കണികാണും താരം നിന്റെ കണ്ണിൽ ദീപമായി സഖീ... നിറമേഴും പുൽകും പൂവു ചൂടി തരളയാം രജനീ... ഒരു മുളംതത്ത പാടും കുളിരോലക്കൂട്ടിൽ ശ്രുതിയോർത്തു നിന്നില്ലേ... പകലന്തി മാഞ്ഞില്ലേ...ഓ...
Song details
Music: എം ജയചന്ദ്രൻ
Film/album: ഭർത്താവുദ്യോഗം
- Singer: സുജാത മോഹൻഎം ജി ശ്രീകുമാർ
- Film / album: ഭർത്താവുദ്യോഗം
- Composer: എം ജയചന്ദ്രൻ
- Lyricist: എസ് രമേശൻ നായർ