Malayalam lyrics
കളിപ്പിൽ വാഴും ശ്രീഭുവനേശ്വരീ അമലേ വിമലേ കൈവല്യകാരിണീ കനിവിൻ നിറമാല ചാർത്തി നീ നില്ക്കുമ്പോൾ ഉൽസവമടിയങ്ങൾക്കെന്നും, അമ്മേ ഉൽസവമടിയങ്ങൾക്കെന്നും നിൻ ദിവ്യ കാരുണ്യ കിരണങ്ങളണിയുമ്പോൾ കരളിൽ കമലങ്ങൾ വിരിയുന്നൂ ചിന്മുദ്രാങ്കിത കലിതേ ദേവീ അഭയമേകൂ ജഗദീശ്വരീ നിന്നേക്കുറിച്ചു ഞാൻ പാടുന്ന പാട്ടുകൾ സപ്തസ്വരഗംഗയാകേണം അതിലൊരു തൂവെള്ള താമര മലരിൽ അഴകായ് നീ ഉണരേണം
Song details
Music: ഗിരീഷ് സൂര്യനാരായണൻ
Film/album: തൃപ്പുലിയൂരപ്പൻ
- Film / album: തൃപ്പുലിയൂരപ്പൻ
- Composer: ഗിരീഷ് സൂര്യനാരായണൻ
- Lyricist: മനു പുലിയൂർ