Malayalam lyrics
പനിനീർകാവടി പൂക്കാവടി പവിഴക്കാവടി പാൽക്കാവടി മകരപ്പുലരിക്കു വർണ്ണമേകി മാനവമൈത്രിതൻ ഗീതിപാടി മലയാളക്കരയാകെ വരവായിടും ദിനം തൃപ്പുലിയൂരിലെ പൊൻകാവടി തൃപ്പുകളാർന്നിടും തേൻകാവടി കരകളിലാമോദം കുളിർമഴപെയ്യുമ്പോൾ കരളുകളൊന്നെന്നപോലെ ഹരിയുടെ തിരുമുൻപിൽ ശരണം തേടുമ്പോൾ ഹരിയുടെ തിരുമുൻപിൽ ശരണം തേടുമ്പോ- ളരികിലുണ്ടെന്നതു പോലെ, അവ- നരികിലുണ്ടെന്നതു പോലെ [തൃപ്പുലിയൂർ തിരുനടയിൽ കാവടിതൻ മേളം കൺകുളിരെക്കാണുവാൻ വേലായുധനും മോഹം] കൊടിമരകഥചൊല്ലും താമരച്ചാലുണ്ടേ അഴകിൽ പാലാഴിപോലെ അതുകണ്ടണയുന്നോരഗതികൾതൻ മനം അതുകണ്ടണയുന്നോരഗതികൾതൻ മന- മലിയുകയായ് മഞ്ഞുപോലെ, അഴ- ലലിയുകയായ് മഞ്ഞുപോലെ
Song details
Music: ജി നിശീകാന്ത്
Film/album: തൃപ്പുലിയൂരപ്പൻ
- Singer: മധു ബാലകൃഷ്ണൻ
- Film / album: തൃപ്പുലിയൂരപ്പൻ
- Composer: ജി നിശീകാന്ത്
- Lyricist: ജി നിശീകാന്ത്