Malayalam lyrics
തിരുവുൽസവനാളിൽ കാവടി- യാടീ പൂങ്കാറ്റ്, തൃ- പ്പുലിയൂർക്കരവാഴും ദേവനു തിരുവാകച്ചാർത്ത് തെക്കുനിന്നതു കൂടാനെത്തീ ചെറുനാട്ടിലെഗുഹനുണ്ണി വടക്കിരിക്കും ചേട്ടൻ തുമ്പി- ക്കൈയൻ കൂടവിടെത്തി അമ്പലമുറ്റത്തൻപൊടുസോദര- രമ്പോ… കളിയാടീ ഉണ്ണികൾ തൻ കളിവേലകൾ കണ്ടക- താരു കുളിർത്തു രമാകാന്തൻ അരികെ വിളിച്ചു വരാതവർ ഗരുഡനു- പിറകേയോടി പിടിക്കാനായ് വെണ്ണതരാം ഞാൻ പാലുതരാം ഞാൻ കേട്ടൊരു മട്ടവർ കാട്ടീല തലയിൽ കയ്യും താങ്ങിയിരുന്നിനി- എന്തെന്നോർത്താൻ ഗോവിന്ദൻ ശങ്കരനൊരുനാൾ ചൊന്നതു മനസിലു- ദിച്ചൂ മലരവിൽ കല്ക്കണ്ടം അടയും വച്ചതു കണ്ടുകൊതിച്ചേ ഗണപതിയോടിയടുത്തെത്തീ ഉരിയരിശർക്കരചേർത്തതിമധുരമൊ- രരവണകൂട്ടി ശ്രീകാന്തൻ ശരവണനും വന്നരികേ, മാധവ മടിയിലിരുന്നുകഴിപ്പായി
Song details
Music: ജി നിശീകാന്ത്
Film/album: തൃപ്പുലിയൂരപ്പൻ
- Singer: ഗണേശ് സുന്ദരംദിവ്യ പങ്കജ്
- Film / album: തൃപ്പുലിയൂരപ്പൻ
- Composer: ജി നിശീകാന്ത്
- Lyricist: ജി നിശീകാന്ത്