Malayalam lyrics
കിളിമൊഴികൾ അലയായി ഒരു വർണ്ണക്കനവെഴുതീ കളിവാക്കുകൾ കുളിരായി നീ കാതിൽ മൂളുംന്നേരം മഴമുകിലിൻ അഴകായി മിഴിയിതളിൽ നിറമെഴുതി തൂമഞ്ഞിൻ നനവായി നീ എന്നിൽച്ചേരും നേരം രാഗം ഉണരുകയായി മോഹം എന്നിൽ പൂക്കുന്നിതാ പ്രണയം മൂളുകയായി മനസ്സിൻ പൊൻ വീണയിൽ ഇനിയും നിറയെ പ്രണയം പകരൂ ആ ...ആ ഓരോ രാവും കനവിൽ തേടി ഞാൻ ദൂരെ ദൂരെ അനുരാഗമേ ആരീരാരം മൂളും കാറ്റിനൊ രാഗഗന്ധം അനുരാഗമേ തിരയും തീരവും അലയായി നുരയുന്നിതാ ഹൃദയം നിറയേ പ്രണയം പകരൂ കിളിമൊഴികൾ അലയായി ഒരു വർണ്ണക്കനവെഴുതീ കളിവാക്കുകൾ കുളിരായി നീ കാതിൽ മൂളുംന്നേരം മഴമുകിലിൻ അഴകായി മിഴിയിതളിൽ നിറമെഴുതി തൂമഞ്ഞിൻ നനവായി നീ എന്നിൽച്ചേരും നേരം രാഗം ഉണരുകയായി മോഹം എന്നിൽ പൂക്കുന്നിതാ പ്രണയം മൂളുകയായി മനസ്സിൻ പൊൻ വീണയിൽ ഇനിയും നിറയെ പ്രണയം പകരൂ
Song video
Song details
Music: ആനന്ദ് മധുസൂദനൻ
Film/album: വീപ്പിങ്ങ് ബോയ്
- Singer: നജിം അർഷാദ്സിതാര കൃഷ്ണകുമാർ
- Film / album: വീപ്പിങ്ങ് ബോയ്
- Composer: ആനന്ദ് മധുസൂദനൻ
- Lyricist: ഫെലിക്സ് ജോസഫ്