Malayalam lyrics
കിളിക്കൊഞ്ചലോടെ കൂടും കളിക്കൂട്ടുകാരൻ നീയോ ഒളിക്കുന്നതെന്താണെന്താണ് വീണ്ടുമെന്നെ വിളിക്കുന്നതെന്താണെന്താണ് ... തനിച്ചൊന്നു കാണാനെന്നും പനിച്ചൊന്ന് പോയെൻ മോഹം മനം തന്നിലേക്കും തീയാണ് തീർത്ഥമാകാൻ എനിക്കു നീ അല്ലാതാരാണ് കിളിക്കൊഞ്ചലോടെ കൂടും കളിക്കൂട്ടുകാരൻ നീയോ ... മുളംതണ്ട് മൂളും നേരം ഇടം കണ്ണടങ്ങാതെന്തോ കൊതിക്കുന്നു ഗോപാലിപ്പെണ്ണ് എന്നിലാകെ കിതയ്ക്കുന്നു ഗോശാലപെണ്ണ് മുളംതണ്ട് മൂളും നേരം ഇടം കണ്ണടങ്ങാതെന്തോ കൊതിക്കുന്നു ഗോപാലിപ്പെണ്ണ് എന്നിലാകെ കിതയ്ക്കുന്നു ഗോശാലപെണ്ണ് ഇളം മഞ്ഞിറങ്ങി ഉള്ളിൽ ഇലക്കാറ്റിണങ്ങി മെയ്യിൽ മുഖം തന്നിടാതെ എങ്ങാണ് പണ്ടുതൊട്ടേ സുഖം തന്നൊരോണം നീയാണ് കിളിക്കൊഞ്ചലോടെ കൂടും കളിക്കൂട്ടുകാരൻ നീയോ മഴക്കാറു കാണും നേരം പുഴത്താളമോടെ ഞാനോ ചിലമ്പുന്ന കാളിന്ദിപ്പെണ്ണ് മാരികൊള്ളാൻ തുളുമ്പുന്നൊരമ്പാടിപ്പെണ്ണ് മഴക്കാറു കാണും നേരം പുഴത്താളമോടെ ഞാനോ ചിലമ്പുന്ന കാളിന്ദിപ്പെണ്ണ് മാരികൊള്ളാൻ തുളുമ്പുന്നൊരമ്പാടിപ്പെണ്ണ് പുലർക്കാലമായാൽ പിന്നെ മയിൽപ്പീലി ചൂടും നിന്നെ കുയിൽപ്പാട്ടിലൂടെ തേടുന്നേ എന്റെ പൊന്നേ വെയിൽ കാഞ്ഞിരുന്നു ഞാൻ താനേ കിളിക്കൊഞ്ചലോടെ കൂടും കളിക്കൂട്ടുകാരൻ നീയോ ഒളിക്കുന്നതെന്താണെന്താണ് വീണ്ടുമെന്നെ വിളിക്കുന്നതെന്താണെന്താണ് തനിച്ചൊന്നു കാണാനെന്നും പനിച്ചൊന്ന് പോയെൻ മോഹം മനം തന്നിലേക്കും തീയാണ് തീർത്ഥമാകാൻ എനിക്കു നീ അല്ലാതാരാണ് കിളിക്കൊഞ്ചലോടെ കൂടും കളിക്കൂട്ടുകാരൻ നീയോ ...
Song information
വര്‍ഷം: 2019
സംഗീതം: മുരളി സിതാര
ഗാനരചന: ശരത് വയലാര്‍
ഗായകര്‍: സിതാര കൃഷ്ണകുമാർ
വിശദവിവരങ്ങള്‍: നിത്യാനന്ദ
വിഡിയോ: വിപിൻ
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: സിതാര കൃഷ്ണകുമാർ
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: മുരളി സിതാര
- Lyricist: ശരത് വയലാര്‍