Malayalam lyrics
കേട്ടു മറന്നൊരു പാട്ടിൽ ചെവി ചേർത്തീടാൻ വാ പാട്ടിലലിഞ്ഞൊരു നാടിൻ നേരാണേ നെഞ്ചിൽ തരി പത്തിരി വേണോ കരിമീൻ കറിയോ ജീരകശാല ചോറു വിളമ്പാം വാ.. സ്നേഹിച്ചാലീ ലോകം വിട്ടാൽ തെരുവിലെ ഹലുവ പോൽ പൊന്നാര പൊൻ പായേൽ നിറയും ഹലികയിൽ അലീസ പോൽ പെരുന്നാൾ പിറ തൻ ഹജ പോലെ കനലിൽ കിനിയും ഗസൽ പോലെ മാനാഞ്ചിറയിൽ വീശും കാറ്റിൻ ശ്രുതിയിൽ ഖൽബിൻ വാതിൽ തിരിയും തുടരും ജീവിത ചലനഗതി കേട്ടു മറന്നൊരു പാട്ടിൽ ചെവി ചേർത്തീടാൻ വാ പാട്ടിലലിഞ്ഞൊരു നാടിൻ നേരാണേ നെഞ്ചിൽ തരി പത്തിരി വേണോ കരിമീൻ കറിയോ ജീരകശാല ചോറു വിളമ്പാം വാ.. ഒന്നിച്ചാലീ ലോകം കല്ലായ് കടവിലെ ചങ്ങാടം പോൽ ഭിന്നിച്ചാലോ നമ്മൾ തകരും തിരകളിൽ അനാഥരായ് കനവിൻ ഇഴയാൽ തുന്നിച്ചേർക്കും പലതായ് പിരിയുന്നവയെല്ലാം ബാബുരാജിൻ വിരലാൽ ദൈവം തഴുകും ഹാർമ്മോണിയമേ പാടൂ ഒഴുകും ജീവിത പ്രണയനദി കേട്ടു മറന്നൊരു പാട്ടിൽ ചെവി ചേർത്തീടാൻ വാ പാട്ടിലലിഞ്ഞൊരു നാടിൻ നേരാണേ നെഞ്ചിൽ തരി പത്തിരി വേണോ കരിമീൻ കറിയോ ജീരകശാല ചോറു വിളമ്പാം വാ..
Song information
വര്‍ഷം: 2017
സംഗീതം: ബിജിബാൽ മണിയിൽ
ഗാനരചന: റഫീഖ് അഹമ്മദ്
ഗായകര്‍: അനിത ഷൈക്
വിശദവിവരങ്ങള്‍: വാമദേവൻ
വിഡിയോ: കല്യാണി
Album: മാച്ച് ബോക്സ്
Explore this song
- Singer: അനിത ഷൈക്
- Film / album: മാച്ച് ബോക്സ്
- Composer: ബിജിബാൽ മണിയിൽ
- Lyricist: റഫീഖ് അഹമ്മദ്