Malayalam lyrics
കാവേരീ, പാടാമിനി സഖി നിന്‍ ദേവന്റെ സോപാനമായ്... ആരോമലേ, അലയാഴിതന്‍ ആനന്ദമായ് അലിയുന്നു നീ ആശ്ലേഷമാല്യം സഖീ... ചാര്‍ത്തൂ.. നീളേ വിരഹിണിപോലെ പകലിരവാകേ അലയുകയായ്... എങ്ങോ പ്രിയതമനെങ്ങോ നിറമിഴിയോടെ തിരയുകയായ്... വനതരുസഖിയൊടുമരിയൊരു കിളികളോടും... ദീനദീനമെത്ര കേണു തിരയുകയായ്... ഹൃദയേശ്വരതിരുസന്നിധി അണയുന്നിത സഖി നീ... പാടും പ്രിയതരമാടും തിരകളിലാഴും സുഖനിമിഷം.. ഒന്നായ് ഉടലുകള്‍ചേരും ഉയിരുകള്‍ചേരും നിറനിമിഷം.. അരുമയൊടനുപദമനുപദമിവളണയേ.. ആത്മഹര്‍ഷമാര്‍ന്നുപാടുമലകടലേ... മധുരധ്വനിതരളം തിരുനടനത്തിനൊരുങ്ങൂ...
Song video
Song details
Music: രവീന്ദ്രൻ
Raaga: ശുദ്ധസാവേരി
Film/album: രാജശില്പി
- Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
- Film / album: രാജശില്പി
- Composer: രവീന്ദ്രൻ
- Lyricist: ഒ എൻ വി കുറുപ്പ്