Malayalam lyrics
കാറ്റ് കാറ്റ് കാറ്റ് പൂങ്കാറ്റ് കാണാക്കൊമ്പിൽ കാറ്റിൻ ഊഞ്ഞാല് ഊഞ്ഞാലാടും കാറ്റേ പോരാമോ ഉണ്ണിക്കൊരു മുത്തം നൽകാമോ പൂവിന്റെ നാള് രേവതി സ്നേഹിക്കുവാനെനിക്കാരിനി എൻ താമരമൊട്ടേ ആരാരോ കാറ്റ് കാറ്റ് കാറ്റ് പൂങ്കാറ്റ് കാണാക്കൊമ്പിൽ കാറ്റിൻ ഊഞ്ഞാല് ആലിലത്തൊട്ടിലിൽ നീലവർണ്ണം വനമാലയ്ക്ക് പുണ്യമായ് ഓടിവായോ ആശിച്ച പീലിപ്പൂ ചൂടിവായോ അമ്മയ്ക്കാനന്ദ കണ്ണുനീരായി വായോ മിഴിയിൽ പൊന്നമ്പിളി വെട്ടം കിളികൾക്കും നിന്നോടിഷ്ടം മണിമുറ്റം പോലും ഗോകുലം അണയാത്ത ദീപമായി നീ തെളിയുന്നൂ പാൽച്ചിരിയിൽ തലയിൽ ഞാൻ വെയ്ക്കുകയില്ല താഴത്തും വെയ്ക്കുകയില്ല തങ്കനിലാവേ നീയുറങ്ങിയോ കാറ്റ് കാറ്റ് കാറ്റ് പൂങ്കാറ്റ് കാണാക്കൊമ്പിൽ കാറ്റിൻ ഊഞ്ഞാല് കണ്ണുനീർത്തുമ്പിക്ക് പാട്ടു തന്നു നിറവിണ്ണിനു താരകപൂക്കൾ തന്നു മോഹിച്ച ജീവിതപ്പീലി തന്നു എന്റെ പ്രാണന്റെ പൈയ്യിന് പാൽ ചുരന്നു ഇനിയെന്തിനു മറ്റൊരു മോഹം നിറനിറയുകയാണീ ജന്മം പൊഴിയുന്നൂ മേഘം മോഹനം മണിനീലവർണ്ണമായി നീ മറയുന്നു വേദനയിൽ ഒരു പാട്ടിൽ ഒതുങ്ങില്ലല്ലോ ഹൃദയത്തിൻ കടലലയല്ലോ അമ്പാടിപ്പൂവേ നീയുറങ്ങിയോ കാറ്റ് കാറ്റ് കാറ്റ് പൂങ്കാറ്റ് കാണാക്കൊമ്പിൽ കാറ്റിൻ ഊഞ്ഞാല് പൂവിന്റെ നാള് രേവതി സ്നേഹിക്കുവാനെനിക്കാരിനി എൻ താമരമൊട്ടേ ആരാരോ കാറ്റ് കാറ്റ് കാറ്റ് പൂങ്കാറ്റ് കാണാക്കൊമ്പിൽ കാറ്റിൻ ഊഞ്ഞാല്
Song video
Song details
Music: എം ജി രാധാകൃഷ്ണൻ
Film/album: അച്ഛനെയാണെനിക്കിഷ്ടം
- Singer: എം ജി ശ്രീകുമാർ
- Film / album: അച്ഛനെയാണെനിക്കിഷ്ടം
- Composer: എം ജി രാധാകൃഷ്ണൻ
- Lyricist: എസ് രമേശൻ നായർ