Malayalam lyrics
Added by devi pillai on July 25,2009 കനിയല്ലയോ കനിയമൃതല്ലയോ കണ്ണിനു കണ്ണായ കണിയല്ലയോ പൂക്കണിയല്ലയോ (കനിയല്ലയോ) കരളിന്റെ കണ്ണുനീർക്കരയിൽ പൂത്തൊരു കദളിപ്പൂ ഇതളല്ലയോ മാനത്തെ മാലാഖ പെറ്റു വളർത്തിയ മാണിക്ക്യമണിയല്ലയോ (കനിയല്ലയോ) തിരുനോമ്പു നോറ്റു ഞാൻ ഒരു നാൾ കണ്ടൊരു പെരുനാൾ പൊൻപിറയല്ലയോ (തിരുനോമ്പു) കാണാത്തൊരുമ്മതൻ കണ്ണീർ വിളക്കിലെ കർപ്പൂര തിരിയല്ലയോ (കനിയല്ലയോ)
Song information
വര്‍ഷം: 1965
സംഗീതം: ജി ദേവരാജന്‍
ഗാനരചന: വയലാര്‍ രാമവര്‍മ്മ
ഗായകര്‍: പി സുശീല
വര്‍ഗ്ഗീകരണം: ദുഃഖഗാനങ്ങള്‍
അഭിനേതാക്കള്‍: ഷീല
വിശദവിവരങ്ങള്‍: സൂസി
വിഡിയോ: ഗാനസ്നേഹി
Album: കാത്തിരുന്ന നിക്കാഹ്
Explore this song
- Singer: പി സുശീല
- Film / album: കാത്തിരുന്ന നിക്കാഹ്
- Composer: ജി ദേവരാജന്‍
- Lyricist: വയലാര്‍ രാമവര്‍മ്മ