Malayalam lyrics
കനകതാരമേ ഉണരൂ മദനയാമമായ് മധുരയാമിനി വീണ്ടും പ്രേമലോലയായ് മദകര താളം തേടിയെൻ മൗനം പൂക്കുമീ രംഗവേദിയിൽ പകർന്നാടാൻ വലം കൈയ്യിൽ നിലാമധുവും ഇടം കൈയിൽ മുകിൽതുടിയും അണിഞ്ഞണയൂ (കനകതാരമേ...) കേൾക്കാത്ത രാഗം നിറയുന്നു ജീവനിൽ പടരുന്നു മേളം മോഹമായ് (2) ഏതോ മണിവീണയിൽ സ്വരവീചികൾ പ്രണയാർദ്രമായ് ആരോ മൃദുതന്ത്രിയിൽ തഴുകുന്നൊരീ നിമിഷം മൗനം പൂക്കുമീ രംഗവേദിയിൽ വലം കൈയ്യിൽ നിലാമധുവും ഇടം കൈയിൽ മുകിൽതുടിയും അണിഞ്ഞണയൂ (കനകതാരമേ...) തീരാത്ത ദാഹം പതയുന്നു നെഞ്ചിലായ് തുടരുനു മേളം കനവിലും (2) ഇന്നെൻ പൊൻവേണുവിൽ ലയപല്ലവം മുകരാൻ വരൂ വിടരും കളഗീതിയിൽ പദതാളമായ് പതിയൂ മൗനം പൂക്കുമീ രംഗവേദിയിൽ വലം കൈയ്യിൽ നിലാമധുവും ഇടം കൈയിൽ മുകിൽതുടിയും അണിഞ്ഞണയൂ (കനകതാരമേ...)
Song information
വര്‍ഷം: 1991
സംഗീതം: ജോണ്‍സണ്‍
ഗാനരചന: ബിച്ചു തിരുമല
ഗായകര്‍: കൃഷ്ണചന്ദ്രന്‍, കെ എസ് ചിത്ര
അഭിനേതാക്കള്‍: ചിത്ര, സിദ്ദിഖ്, ജഗദീഷ്
വിശദവിവരങ്ങള്‍: ശ്രീ, Dec 22 2006 raycas
വിഡിയോ: ഗാനസ്നേഹി
Album: നഗരത്തില്‍ സംസാരവിഷയം
Explore this song
- Singer: കൃഷ്ണചന്ദ്രന്‍
- Singer: കെ എസ് ചിത്ര
- Film / album: നഗരത്തില്‍ സംസാരവിഷയം
- Composer: ജോണ്‍സണ്‍
- Lyricist: ബിച്ചു തിരുമല