Malayalam lyrics
കാലമേ കൈക്കൊള്ളുക നീ കാവൽ നായകനേ പിടയുമൊരു കടൽ മടിയിൽ താങ്ങും സൂര്യഹൃദയത്തെ കാലമേ കൈക്കൊള്ളുക നീ കാവൽനായകനേ ഒരു പുൽത്തളിരിനുപോലും നോവാതിതിലേ നടന്നവനേ ഒടുവിൽ പച്ച പാകിയിരിക്കും ചുടലക്കനലായോ - നീയൊരു ചുടുതീക്കനലായോ തെറ്റിയതാർക്കാണോ - നേരിൽ ഞെട്ടിയതാരാണോ കാലമേ കൈക്കൊള്ളുക നീ കാവൽനായകനേ ഒരു പൂവിതളും വാടരുതതിനായ് കുളിരു പകർന്നവനേ ഒരു പൂവിതളും വാടരുതതിനായ് കുളിരു പകർന്നവനേ ഒടുവിൽ പൂവനമാകെയിരിക്കും ചുടുകാറ്റലയായോ - നീയൊരു ചുടലക്കാറ്റായോ തെറ്റിയതാർക്കാണോ - നേരിൽ ഞെട്ടിയതാരാണോ കാലമേ കൈക്കൊള്ളുക നീ കാവൽനായകനേ പിടയുമൊരു കടൽ മടിയിൽ താങ്ങും സൂര്യഹൃദയത്തെ കാലമേ കൈക്കൊള്ളുക നീ കാവൽനായകനേ
Song details
Music: പെരുമ്പാവൂർ ജി രവീന്ദ്രനാഥ്
Film/album: സായാഹ്നം
- Singer: വിധു പ്രതാപ്
- Film / album: സായാഹ്നം
- Composer: പെരുമ്പാവൂർ ജി രവീന്ദ്രനാഥ്
- Lyricist: പ്രഭാവർമ്മ